വന്യമൃഗ സംരക്ഷണ നിയമം ഭരണഘടനാനുസൃതമല്ല -മാധവ് ഗാഡ്ഗിൽ
text_fieldsപത്തനംതിട്ട: രാജ്യത്ത് നിലവിലെ വന്യമൃഗ സംരക്ഷണ നിയമം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതല്ലെന്ന് പ്രഫ. മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്കാരവേദി പരിസ്ഥിതിദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് ആളുകളാണ് കാട്ടാനകളുടെയും കാട്ടുപന്നികളുടെയും കരടികളുടെയും ആക്രമണത്തിന് ഇരയാവുകയും മരിക്കുകയും ചെയ്യുന്നത്. ജനങ്ങളെ സംരക്ഷിക്കാനുള്ള നിയമങ്ങളാണ് കേന്ദ്രസർക്കാർ നിർമിക്കേണ്ടത്. നാട്ടിലിറങ്ങി മനുഷ്യനെ ഉപദ്രവിക്കുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുവാൻ നിലവിലെ നിയമങ്ങൾ മൂലം സാധ്യമല്ല. അതിന് ശ്രമിക്കുന്നവർ കേസുകളിൽ പ്രതികളാകുന്ന ദുരവസ്ഥ കിരാതമാണെന്നും അദ്ദേഹം പറഞ്ഞു.
വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജിജ സിങ്, ശ്രീകുമാര മേനോൻ, ജോർജ് കള്ളിവയലിൽ, ഡോ. മിലിന്ദ് തോമസ്, പയസ് കുര്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.