ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജിയാൻ ഹാന്നായ്ക്ക് യൂത്ത് കോൺഗ്രസ് ആദരം
text_fieldsറാന്നി; ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 27സെക്കൻഡിൽ പറഞ്ഞു കഴിവ് തെളിയിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ യു.കെ.ജി വിദ്യാർത്ഥിനി ജിയാൻ ഹാന്നായ്ക്ക് യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആദരവ് നൽകി. കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥിനിയും കുടമുരുട്ടി കലക്കുളത്തു ബിനോയ്-ജാൻസി ദമ്പതികളുടെ മകളുമായ ജിയാൻ ഹന്ന അടുത്തയിടെ ലോകത്തെ 196 രാജ്യങ്ങളുടെയും പേരും തലസ്ഥാനവും പറഞ്ഞു ശ്രദ്ധ നേടിയിരുന്നു.
പിന്നീടാണ് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെ പേരും തലസ്ഥാനങ്ങളും 27 സെക്കന്റ് കൊണ്ട് പറയുന്ന വിധത്തിൽ ഈ കൊച്ചു മിടുക്കി കഴിവ് നേടിയത്. അമ്മ ജാൻസി ഇതിന്റെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് അയക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ പ്ലാച്ചേരിൽ ജിയാൻ ഹന്നയെ ആദരിച്ചു. പഞ്ചായത്ത് അംഗം ഓമന പ്രസന്നൻ , ഉദയൻ സി.എം, സജി തോണിക്കടവിൽ, സുനിൽ കിഴക്കേചരുവിൽ, വിനോയ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.