Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായന...

വായന പക്ഷാചരണം:പ​ത്ത​നം​തി​ട്ടയിൽ വിപുല പരിപാടികളോടെ തുടക്കം

text_fields
bookmark_border
വായന പക്ഷാചരണം:പ​ത്ത​നം​തി​ട്ടയിൽ വിപുല പരിപാടികളോടെ തുടക്കം
cancel

പ​ത്ത​നം​തി​ട്ട: കേ​ര​ള ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്റെ സ്ഥാ​പ​ക​ന്‍ പി.​എ​ന്‍. പ​ണി​ക്ക​രു​ടെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്​ ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ തു​ട​ക്കം. ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചു. ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് ഡോ. ​പി.​ജെ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം, വാ​യ​ന അ​നു​ഭ​വം പ​ങ്കു​വെ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ർ നി​ര്‍വ​ഹി​ച്ചു.

ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി പി.​ജി. ആ​ന​ന്ദ​ന്‍, ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി അം​ഗം ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, അ​ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ബി. ബാ​ബു, അ​ടൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സ​ജി വ​ര്‍ഗീ​സ്, ബോ​യ്‌​സ് എ​ച്ച്.​എ​സ്.​എ​സ് ഹെ​ഡ്മി​സ്ട്ര​സ് സ​ന്തോ​ഷ് റാ​ണി, ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് ബി. ​സ​തി​കു​മാ​രി, അ​ടൂ​ര്‍ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് മു​ണ്ട​പ്പ​ള്ളി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജി. വാ​സു​ദേ​വ​ന്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​കു​മാ​ര്‍, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ എ​സ്. മീ​രാ സാ​ഹി​ബ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ടൂ​ര്‍ ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി ജെ. ​സം​ഗീ​ത് വ​ര​ച്ച പി.​എ​ന്‍. പ​ണി​ക്ക​രു​ടെ ചി​ത്രം ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റി​ന് കൈ​മാ​റി.

കു​മ്പ​നാ​ട്: ഗ​വ. യു.​പി സ്‌​കൂ​ളി​ലെ ഭാ​ഷാ​വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന മാ​സാ​ച​ര​ണം കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​എം. റോ​സ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ആ​ര്‍. ജ​യ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യും മ​ല​യാ​ള സ​ര്‍വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​മാ​യ ജി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി സേ​വാ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഗാ​ന്ധി സേ​വാ​ഗ്രാം ചെ​യ​ർ​മാ​ൻ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഹെ​ഡ്മി​സ്ട്ര​സ് ഗി​രി​ജ​ക്ക്​ കൈ​മാ​റി. ട്ര​ഷ​റ​ർ ഷെ​ബി​ൻ വി. ​ഷെ​യ്ക്ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി എം. ​ജോ​സ്, ക​മ്മി​റ്റി അം​ഗം ടി. ​റി​നാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ത്ത​നം​തി​ട്ട: മി​ല്ല​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​പ്പി​ള​ക​ലാ സാ​ഹി​ത്യ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി. ​എ. അ​ബ്ദു​ൽ ക​രീം മു​സ​ലി​യാ​ർ നി​ർ​വ​ഹി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ മു​ഖ​മാ​സി​ക ഗ്ര​ന്ഥാ​ലോ​ക​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി പ​തി​പ്പ് ന​ജ്മ​ക്ക് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. പ്ര​സി​ഡ​ന്‍റ്​ എ.​എ​സ്.​എം. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​പ്പി​ള​ക​ലാ സാ​ഹി​ത്യ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. അ​ബ്ദു​ൽ ജ​ബ്ബാ​ർ, ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​ജു മു​സ്ത​ഫ, അ​ബ്ദു​ൽ സ​ലാം, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ന്താ​നം പാ​ല​യ്ക്ക​ൽ​ത്ത​കി​ടി സെ​ന്‍റ്​ മേ​രീ​സ് സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വാ​യ​ന പ​ക്ഷാ​ച​ര​ണം ജി​ജു വൈ​ക്ക​ത്തു​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ പി.​ടി. ഷി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി .എ ​പ്ര​സി​ഡ​ന്റ് എ​സ്.​വി. സു​ബി​ൻ, അ​ധ്യാ​പ​ക​രാ​യ റി​യ ജോ​ൺ, കാ​ർ​ത്തി​ക എ​സ്. നാ​യ​ർ, എ​സ്. ഷ​മീ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ല്ല​പ്പ​ള്ളി: വാ​യ്​​പൂ​ര്​ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ വാ​യ​ന പ​ക്ഷാ​ച​ര​ണം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ എ​ൻ.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​ക്കാ​വ് ഡി.​ബി.​എ​ൽ.​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി .​ശോ​ഭ​ന, കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, ജി. ​ഹ​രി​കു​മാ​ർ, ബി​ജി ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ക​ട​യ്ക്കാ​ട്: ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ വാ​യ​ന ദി​നം ഫോ​ക്​​ലോ​ർ അ​വാ​ർ​ഡ് ജേ​താ​വ് പ്ര​കാ​ശ് വ​ള്ളം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. എം.​സി ചെ​യ​ർ​മാ​ൻ മു​ഹ്സി​ൻ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക റാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ന്ത​ളം: മ​ങ്ങാ​രം ഗ​വ. യു.​പി സ്കൂ​ളി​ലെ വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫോ​ക് ലോ​ർ അ​ക്കാ​ദ​മി സ്കൂ​ൾ ക്ല​ബ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റും നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ പ്ര​കാ​ശ് വ​ള്ളം​കു​ളം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reading DayPthananamthitta
News Summary - Reading Day Celebration Pthananamthitta
Next Story