Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാർച്ചിൽ ‘റിച്ചായി’...

മാർച്ചിൽ ‘റിച്ചായി’ പത്തനംതിട്ട

text_fields
bookmark_border
Summer rains
cancel

പ​ത്ത​നം​തി​ട്ട: മാ​ർ​ച്ചി​ൽ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വു​മ​ധി​കം വേ​ന​ൽ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ ല​ഭി​ച്ച​ത്. 125 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് മാ​ർ​ച്ചി​ൽ ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ 82 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ച്ച കോ​ന്നി മ​ണ്ണീ​റ​യി​ൽ 461 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​പ്പോ​ൾ, ത​വ​ള​പ്പാ​റ, കു​മ്മ​ണ്ണൂ​ർ, ക​രി​പ്പാ​ൻ​തോ​ട്, പെ​രു​ന്തേ​ന​രു​വി, ളാ​ഹ മേ​ഖ​ല​ക​ളി​ലും 250 മി​ല്ലീ​മീ​റ്റ​റി​ൽ അ​ധി​കം മ​ഴ ല​ഭി​ച്ചു.

എ​ന്നാ​ൽ, റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ൽ റെ​ക്കോ​ഡ് വേ​ന​ൽ​മ​ഴ ല​ഭി​ച്ച​പ്പോ​ൾ അ​ടൂ​ർ, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ളി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യി​ലും കു​റ​ഞ്ഞ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ഡാ​മാ​യ ക​ക്കി, ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും മ​ഴ ല​ഭി​ച്ചു.

ഡാ​മി​ൽ മു​ൻ​വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ക​ക്കി ജ​ല​സം​ഭ​ര​ണി​യി​ൽ 48.66 ശ​ത​മാ​നം ജ​ല​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ എ​ടു​ത്ത ക​ണ​ക്ക​നു​സ​രി​ച്ച് ക​ക്കി ഡാ​മി​ൽ 50.15 ശ​ത​മാ​നം വെ​ള്ള​മാ​ണു​ള്ള​ത്. എ​ന്നാ​ൽ, ചെ​റി​യ ജ​ല​സം​ഭ​ര​ണി​യാ​യ പ​മ്പാ ഡാ​മി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ​മ​യം 49.29 ശ​ത​മാ​നം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് 4.27 ശ​ത​മാ​നം ജ​ലം മാ​ത്ര​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം, ജി​ല്ല​യി​ൽ വേ​ന​ൽ​മ​ഴ തു​ട​രെ ല​ഭി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainpathanamthitta
News Summary - record rain in march
Next Story