ജില്ല അതിർത്തിയിലെ പാലത്തിന് കൈവരിയില്ല; പുനർനിർമിക്കണമെന്ന് ആവശ്യം
text_fieldsമല്ലപ്പള്ളി: പത്തനംതിട്ട-കോട്ടയം ജില്ല അതിർത്തിയായ ആലപ്രക്കാട്-കോട്ടാങ്ങൽ റോഡിലെ അപകടാവസ്ഥിലായ പാലത്തിന്റെ കൈവരികൾ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പൊന്തൻപുഴ റോഡിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിന്റെ കൈവരികൾ ദ്രവിച്ച് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കൈവരി സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികളിലെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ചുപോയ നിലയിലാണ്. വിദ്യാർഥികളും യാത്രക്കാരും മറ്റും ബസ് കാത്തുനിൽക്കുന്നത് ഈ പാലത്തിന്റെ സമീപമാണ്.
യാത്രക്കാരിൽ ആരെങ്കിലും അറിയാതെ പാലത്തിന്റെ കൈവരിയിൽ തൊട്ടാൽ കൈവരി തകർന്ന് തോട്ടിൽവിഴുന്ന സ്ഥിതിയിലെത്തി. കുത്തനെയുള്ള ഇറക്കമായതിനാൽ കൈവരിയില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
റോഡിന്റെ വശങ്ങളിൽ വീതികൂട്ടുന്നതിനും ഓടകൾ നിർമിക്കുന്നതിനും നടപടി ആരംഭിച്ചെങ്കിലും പാലത്തിലെ അപകടാവസ്ഥയിലായ കൈവരികൾ പുനർനിർമിക്കാൻ നടപടിയില്ല. കൈവരി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.