പേടി ഇല്ലാത്തവർക്ക് സഞ്ചരിക്കാം!...
text_fieldsവടശ്ശേരിക്കര: തകർന്ന റോഡ് കടന്നുപോകുന്നത് കാടുമൂടിയ തോട്ടം മേഖലയിലൂടെ, നാട്ടുകാർ ഭീതിയിൽ. ജനവാസമേഖലയിൽ കടുവയിറങ്ങി തുടർച്ചയായി വളർത്തുമൃഗങ്ങളെ ആക്രമിച്ചുകൊന്നതിനെ തുടർന്ന് ഭീതിയിലാണ്ട പെരുനാട് കോലാമല ഭാഗത്താണ് തകർന്നുതരിപ്പണമായി കാൽനടപോലും ദുഷ്കരമായ റോഡ്.
റോഡിന്റെ ഇരുവശവും കാട്ടുപൊന്തകൾ വളർന്ന് നിൽക്കുന്നതിനെ തുടർന്ന് നാട്ടുകാർ പകൽപോലും യാത്ര ചെയ്യാൻ ആശങ്കപ്പെടുകയാണ്. തോട്ടം മേഖലയിൽ കൂടി കടന്നുപോകുന്ന പെരുനാട്-കോളാമല -കോട്ടക്കുഴി റോഡിനാണ് ദുരവസ്ഥ.
അഞ്ചു വർഷം മുമ്പ് ഈ ഭാഗത്തെ റബർ തോട്ടത്തിൽനിന്ന് മരങ്ങൾ മുറിച്ചുമാറ്റുകയും പിന്നീട് ഈ റോഡിന്റെ ഇരുവശവും കാടുമൂടുകയുമായിരുന്നു. സമീപകാലത്ത് കോളാമല ഭാഗത്ത് തുടർച്ചയായി കടുവ ഇറങ്ങുകയും പകൽപോലും ടാപ്പിങ് തൊഴിലാളികളെയും മറ്റും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായി.
ഇതോടെ ഇവിടുത്തെ സ്വകാര്യ തോട്ടങ്ങളിലെ കാടുതെളിക്കാനും അടിയന്തര സാഹചര്യത്തിൽ എത്തിപ്പെടാനുള്ള ഏകമാർഗമായ റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്തിനെയും ബന്ധപ്പെട്ട വകുപ്പുകളെയും ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.c
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.