വള്ളിക്കോട് ക്ഷേത്രത്തിൽ കവർച്ച; 215 ഓട്ടുവിളക്കുകൾ മോഷ്ടിച്ചു
text_fieldsപത്തനംതിട്ട: വള്ളിക്കോട് തൃക്കോവിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ നാലമ്പലത്തിന് ചുറ്റും വെച്ചിരുന്ന 200ഓളം ഓട്ടുവിളക്കുകളും കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന 15ഓളം വിളക്കുകളും മോഷണംപോയി. ഏകദേശം മൂന്നുലക്ഷത്തോളം രൂപ വില വരും. ഭക്തർ നൽകിയ വിളക്കുകളാണ് മോഷണംപോയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.
ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. പത്തനംതിട്ടയിൽനിന്ന് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ക്ഷേത്രത്തിൽ സി.സി ടി.വി സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ ഒരു ജീവനക്കാരൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും മോഷണ വിവരം അറിഞ്ഞില്ല. പുലർച്ച രണ്ടിന് ശേഷമാകാം മോഷണം നടന്നതെന്ന് കരുതുന്നു. വിളക്കുകൾ വാഹനത്തിലാകും കടത്തിയതെന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ക്ഷേത്രത്തിൽ കണ്ട അപരിചിതനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.