Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിനിമ സ്റ്റൈലില്‍ പണം...

സിനിമ സ്റ്റൈലില്‍ പണം തട്ടൽ തുടരുന്നു

text_fields
bookmark_border
robbery
cancel
camera_alt

സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞ പ​ണം ത​ട്ടി​യെ​ടു​ത്ത​യാ​ളി​ന്‍റെ ചി​ത്രം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി സി​നി​മ സ്റ്റൈ​ലി​ല്‍ പ​ണം​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന വി​രു​ത​ന്‍ ക​ഴി​ഞ്ഞ​ദി​വ​സ​വും അ​ത് തു​ട​ര്‍ന്നു. ടി.​കെ റോ​ഡി​ല്‍ പ​ത്ത​നം​തി​ട്ട സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബി​ന്റെ ബ്രാ​ഞ്ചി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. മു​ണ്ടും ഷ​ര്‍ട്ടും ധ​രി​ച്ച് എ​ത്തി​യ ആ​ള്‍, ജീ​വ​ന​ക്കാ​രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് 5000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​യാ​ള്‍ മാ​സ്‌​കും ധ​രി​ച്ചി​രു​ന്നു. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി എ​ത്തു​ന്ന ഇ​യാ​ള്‍ ഫോ​ണി​ല്‍ ഉ​ട​മ​യു​മാ​യി സം​സാ​രി​ക്കു​ന്ന​താ​യി അ​ഭി​ന​യി​ക്കും.

തു​ട​ര്‍ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞ​താ​ണെ​ന്ന വ്യാ​ജേ​ന ത​ന്മ​യ​ത്വ​മാ​യി ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ല്‍ ലാ​ബി​ലും ഇ​തേ​നാ​ട​ക​മാ​ണ് ന​ട​ന്ന​ത്. പി​ന്നീ​ടാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് ജീ​വ​ന​ക്കാ​രി​ക്ക് മ​ന​സ്സി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ മു​മ്പും ഇ​യാ​ള്‍ സമാന രീതിയിൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ഷാണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaRobbery
News Summary - robbery in Pathanamthitta
Next Story