നിലയ്ക്കലില്‍ എല്ലാവരും അയ്യപ്പഭക്തർ; ഹെലികോപ്റ്ററോ വി.ഐ.പി ദര്‍ശനമോ വാഗ്ദാനം ചെയ്യരുത്- ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ ഏവിയേഷന്‍ ഓപ്പറേറ്റര്‍ ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വിസ് വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈകോടതിയുടെ ഇടപെടല്‍. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വിസോ വി.ഐ.പി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ദേവസ്വം ബോര്‍ഡിന് കോടതി നിർദ്ദശം നൽകി.
എറണാകുളത്തുനിന്നും ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വിസ് വാഗ്ദാനം ചെയ്ത് എന്‍ഹാന്‍സ് ഏവിയേഷന്‍ എന്ന സ്വകാര്യസ്ഥാപനം പരസ്യം നല്‍കിയതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് സംഭവത്തിൽ സ്ഥാപനത്തോടും സര്‍ക്കാരിനോടും വിശദീകരണം തേടിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
'നിലയ്ക്കല്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാവരും സാധാരണ അയ്യപ്പഭക്തരാണ്. അവിടെ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ല' ഹൈക്കോടതി നിർദ്ദേശിച്ചു. അനാവശ്യമായ ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിലക്കണമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.