കൂടുതൽ തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി ശബരിമല
text_fieldsശബരിമല: ദർശനത്തിന് കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി സന്നിധാനത്ത് വിവിധ വകുപ്പ് അധികൃതർ പെങ്കടുത്ത് അവലോകനയോഗം ചേർന്നു. എ.ഡി.എം അർജുൻ പാണ്ഡ്യെൻറ അധ്യക്ഷതയിലായിരുന്നു യോഗം. തീർഥാടകരുടെ എണ്ണം കൂടിവരുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നീലിമല-അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കവും പൂർത്തിയാക്കി. നീലിമല പാതയിൽ പൊലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയാറായി. സന്നിധാനത്ത് വിരിവെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു. നീലിമല-അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ആർ. ആനന്ദ് അറിയിച്ചു.
സന്നിധാനത്ത് െപാലീസിെൻറ നേതൃത്വത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിക്കും. തീർഥാടകർ മാസ്ക് ധരിക്കുെന്നന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലിൽ മാസ്ക് വിതരണവും ചെയ്യുന്നുണ്ട്. കടകളിൽ ജോലി ചെയ്യുന്നവർ മാസ്ക് ധരിക്കുെന്നന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തും. ഭസ്മക്കുളത്തിൽ വെള്ളം നിറക്കാനും വെള്ളം മലിനമാവുമ്പോൾ പരിശോധിച്ച് വീണ്ടും നിറക്കാനും സജ്ജമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എക്സിക്യൂട്ടിവ് ഓഫിസർ കൃഷ്ണകുമാര വാരിയർ, എക്സിക്യൂട്ടിവ് എൻജിനീയർ സന്ദീപ് എന്നിവരും വനംവകുപ്പ്, കെ.എസ്.ആർ.ടി.സി അധികൃതരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.