ഒറ്റക്ക് താമസിക്കുന്ന വയോധികരുടെ സുരക്ഷക്ക് ബെല്‍ ഓഫ് ഫെയ്ത്ത്
text_fieldsപത്തനംതിട്ട: ഒറ്റക്കുതാമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ബെല്‍ ഓഫ് ഫെയ്ത്ത് രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു. ജില്ല പൊലീസ് ട്രെയ്നിങ് സെന്ററില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികക്ക് ബെല്‍ നല്കി ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 381 ബെല്ലുകളായിരുന്നു രണ്ടുവര്‍ഷം മുമ്പ് വിതരണം ചെയ്തിരുന്നത്.
വീടുകളില്‍ സ്ഥാപിക്കുന്ന ഈ ബെല്ലുകള്‍ അടിയന്തര ഘട്ടങ്ങളില്‍ അമര്‍ത്തിയാല്‍ അലാറം മുഴങ്ങുകയും അയല്‍വാസികള്‍ വിവരം അറിഞ്ഞ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിലൂടെ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാനാവും.
ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിവരുന്നത്. പന്തളം പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒരു വീട്ടില്‍ ഒറ്റക്ക് താമസിച്ചുവന്ന വായോധിക കുളിമുറിയില്‍ വീണ് തലപൊട്ടിയ സംഭവത്തില്‍ ഇത്തരത്തില്‍ സേവനം ഉടനടി ലഭ്യമാക്കപ്പെട്ടിരുന്നു. ജില്ലയില്‍ ഇത്തരം വീടുകളില്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്നും ഇതിനായി പട്രോളിങ് കാര്യക്ഷമമായി തുടരുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ഇവരുടെ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനമൈത്രി ജില്ല നോഡല്‍ ഓഫിസർ ജെ. ഉമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ ഡിവൈ.എസ്.പി ആര്. ബിനു, പന്തളം ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ജനമൈത്രി പദ്ധതി ജില്ല അസി. നോഡല്‍ ഓഫിസർ എ. ബിനു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.