ലഹരി വിൽപന തടയൽ; എക്സൈസ് നടത്തിയത് 808 റെയ്ഡ്
text_fieldsപത്തനംതിട്ട: ഓണത്തോട് അനുബന്ധിച്ച് ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാൻ എക്സൈസ് വകുപ്പ് പരിശോധന തുടരുന്നു.
സെപ്റ്റംബറില്‍ ആകെ 808 റെയിഡുകള്‍ നടത്തി. 167 അബ്കാരി കേസുകളും 40 മയക്കുമരുന്ന് കേസുകളും 312 പുകയില ഉല്പ്പന്നവിപണനത്തിനുള്ള കേസുകളും എടുത്തു. 3022 ലിറ്റര്‍ കോട, 46.930 ലിറ്റര്‍ ചാരായം, 197.050 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 130.050 ലിറ്റര്‍ അരിഷ്ടം, 15.400 ലിറ്റര്‍ ബീയര്‍, 4 ലിറ്റര്‍ കള്ള്, 2.510 ലിറ്റര്‍ വ്യാജമദ്യം, 20 ലിറ്റര്‍ സ്പിരിറ്റ് എന്നിവ തൊണ്ടിയായി കണ്ടെടുത്തു.
1.582 കി. ഗ്രാം കഞ്ചാവും 70.460 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 71 ക്യാമ്പുകള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, പാഴ്സല്‍ സര്‍വീസ്, ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തിവരുന്നു. വിദേശമദ്യ ഷോപ്പുകളില്‍നിന്ന് 44, കള്ള് ഷാപ്പുകളില്‍ നിന്ന് 115 സാമ്പിളുകള്‍ രാസപരിശോധനക്ക് നല്കി.
പരിശോധനകള്‍ സുശക്തമായി തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.