അലഞ്ഞുതിരിയുന്നവർക്ക് സാനിറ്റൈസറും മാസ്ക്കും നൽകി ട്രാഫിക് പൊലീസ്
text_fieldsപത്തനംതിട്ട: നഗരത്തിൽ അലഞ്ഞുതിരിയുന്നവർക്ക് സാനിറ്റൈസറും മാസ്ക്കും നൽകി പത്തനംതിട്ട ട്രാഫിക് പൊലീസ്. എസ്.ഐ അസ്ഹർ ഇബ്നു മിർസാഹിബിെൻറ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് നഗരത്തിൽ സന്നദ്ധസംഘടനകൾ ഭക്ഷണം വിതരണംചെയ്യുന്ന സ്ഥലങ്ങളിൽ കാത്തുനിന്നാണ് ട്രാഫിക് എസ്.ഐ സാനിറ്റൈസറും മാസ്ക്കും നൽകിയത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നാൽപതോളം പേരുണ്ട്.
ഇവർ ഉച്ചക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങാൻ എത്താറുണ്ട്. പലരും ഭിക്ഷാടനം നടത്തുന്നവരാണ്. കോവിഡും സുരക്ഷമുന്നറിയിപ്പുകളുമൊന്നും ഇനിയും ഇവർ അറിഞ്ഞിട്ടില്ല. ട്രാഫിക് ഡ്യൂട്ടിക്കിടെ ഇത് മനസ്സിലാക്കിയതിനാലാണ് ഇവർക്ക് സാനിറ്റൈസറും മാസ്ക്കും നൽകിയതെന്ന് എസ്.ഐ പറഞ്ഞു.
പലയിടങ്ങളിലും പോകുന്ന ഇവർക്ക് രോഗം ബാധിച്ചാൽ വലിയ രോഗപ്പകർച്ചക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുെവച്ചു. വീണ്ടും നിറക്കാൻ കഴിയുന്ന കുപ്പികളിലാണ് സാനിൈറ്റസർ നൽകിയത്. അതിനാൽ വീണ്ടും ഇവരെ കാണുന്നത്തുെവച്ച് കുപ്പികളിൽ നിറച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.