പത്തനംതിട്ട കോൺഗ്രസിെൻറ അമരത്ത് ഇനി സതീശ് കൊച്ചുപറമ്പിൽ
text_fieldsപത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിനെ ഇനി സതീശ് കൊച്ചു പറമ്പിൽ നയിക്കും. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. കോൺഗ്രസ് വിഭാഗീയതയിൽ എന്നും എ ഗ്രൂപ്പിെൻറ അക്കൗണ്ടിലുള്ള പത്തനംതിട്ടയിൽ പുതിയ പ്രസിഡൻറായി എത്തുന്ന പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പാർട്ടിയിൽ പ്രഫ. പി.ജെ. കുര്യെൻറ നോമിനിയാണ്.
ഇതേസമയം ഇദ്ദേഹത്തിെൻറ സഹോദരൻ കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ ജില്ലയിലെ ശക്തനായ അനുയായിയാണ് എന്നതും സതീശിന് നുറുക്ക് വീഴാൻ കാരണമായതായാണ് വിലയിരുത്തൽ. സതീശ് കൊച്ചുപറമ്പിലിനെ കൂടാതെ എ ഗ്രൂപ്പിലെ തന്നെ യുവേനതാവ് അനീഷ് വരിക്കണ്ണണാമലാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണനയിൽ ഉണ്ടായത്.
പക്ഷേ, ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ഏറെക്കാലമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കുര്യനെ അവഗണിച്ച് മുന്നോട്ടുപോകാൻ പാർട്ടി നേതൃത്വത്തിന് ആയില്ല. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ബാബു ജോർജാകട്ടെ എ ഗ്രൂപ്പുകാരനാണെങ്കിലും ഉമ്മൻ ചാണ്ടിയുമായാണ് കൂടുതൽ അടുപ്പം.
1980 കായംകുളം എം.എസ്.എം. കോളജിൽ കെ.എസ്.യു യൂനിറ്റ് സെക്രട്ടറി ആയാണ് പ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, ജില്ല വൈസ് പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, കോൺഗ്രസ് ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡൻറ് , കെ.പി.സി.സി നിർവാഹകസമിതി അംഗം, സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു.
മൂന്നുതവണ മഹാത്മാഗാന്ധി സർവകാശാല സിൻഡിക്കേറ്റ് അംഗം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കേന്ദ്ര ചെറുകിട വ്യവസായ കമ്മിറ്റി അംഗം, റെയിൽവേ അഡ്വൈസറി കമ്മിറ്റി അംഗം, ജില്ല വികസന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 25 വർഷമായി ദേവസ്വം ബോർഡ് പമ്പാ കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ച പ്രഫസർ സതീഷ് എസ്.എൻ.ഡി.പി സംസ്ഥാന ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കടപ്ര മാന്നാർ കൊച്ചുപറമ്പിൽ കെ.എസ്.ഇ.ബി എൻജിനീയർ പരേതനായ നാരായണെൻറയും കണ്ണശ്ശ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക ജാനകി ടീച്ചറിെൻറയും മകനാണ്. സംസ്ഥാന കാർഷിക വികസന ബാങ്ക് അഗ്രികൾചറൽ ഓഫിസർ ലീനാ സതീഷ് ഭാര്യയും ഗോഗുൽ സതീഷ്, രാഹുൽ സതീഷ് എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.