Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.ഐ.പി കനാലിൽ വീണ്​...

കെ.ഐ.പി കനാലിൽ വീണ്​ സ്കൂ​ട്ട​ർ​ യാത്രികനെ കാണാതായി

text_fields
bookmark_border
കെ.ഐ.പി കനാലിൽ വീണ്​ സ്കൂ​ട്ട​ർ​ യാത്രികനെ കാണാതായി
cancel

അ​ടൂ​ർ: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി (കെ.​ഐ.​പി)​ക​നാ​ലി​ൽ വീ​ണ്​ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ കാ​ണാ​താ​യി. മ​ണ​ക്കാ​ല ജ​ന​ശ​ക്തി സ​ർ​വോ​ദ​യം അ​നി​ൽ ഭ​വ​ന​ത്തി​ൽ അ​നി​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്.മ​ണ​ക്കാ​ല പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​ര​നാ​ണ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​റി​ന് അ​രി​കി​ലാ​യി അ​നി​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു ക​നാ​ലി​ന് സൈ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

അ​ഗ്നി​ര​ക്ഷാ സേ​ന സ്കൂ​ബ ടീം ​കനാലിൽ തി​ര​ച്ചി​ലി​ന് ത​യാ​റെ​ടു​ക്കു​ന്നു

ശ​ക്ത​മാ​യ ഒ​ഴു​ക്കു​കാ​ര​ണം അ​നി​ലി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ടൂ​ർ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും പ​ത്ത​നം​തി​ട്ട സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. അ​ടൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി​നോ​ദ് കു​മാ​ർ, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ റെ​ജി​കു​മാ​ർ, ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ നി​യാ​സു​ദ്ദീ​ൻ, അ​ഗ്‌​നി​ര​ക്ഷാ സേ​ന ഓ​ഫി​സ​ർ സ​ന്തോ​ഷ്, സൂ​ര​ജ്, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIP canalScooter rider missing
News Summary - Scooter rider goes missing after falling into KIP canal
Next Story