എസ്.ഡി.പി.ഐ ബന്ധം: സി.പി.ഐക്കതിരെ പരസ്യ വിമർശനവുമായി സി.പി.എം
text_fieldsപത്തനംതിട്ട: നഗരസഭ ഭരണത്തിൽ എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച സി.പി.ഐക്ക് എതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാക്കൾ. നഗരസഭാ വിഷയങ്ങൾ വിശദീകരിക്കാൻ എൽ.ഡി.എഫ് നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.ഐ നേതാക്കൾ പെങ്കടുത്തിരുന്നുമില്ല. എസ്.ഡി.പി.ഐ ബന്ധത്തിെൻറ പേരിൽ സി.പി.എം- സി.പി.ഐ വാക്പോര് തുടരുകയാണ്. സി.പി.എമ്മിൽതന്നെ ഒരുവിഭാഗവും എസ്.ഡി.പി.ഐ ബന്ധത്തെ വിമർശിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
എൽ.ഡി.എഫ് നേതൃയോഗം കൂടാതെ സി.പി.എമ്മിലെ ചില നേതാക്കൾ എല്ലാം തീരുമാനിക്കുന്നതായാണ് സി.പി.ഐയുടെ പ്രധാന ആരോപണം. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി കൈക്കൊണ്ട നിലപാട് തിരുത്തണമെന്നും അല്ലെങ്കിൽ മേൽഘടകം ഇടപെട്ട് തിരുത്തിക്കണമെന്നുമാണ് സി.പി.എം ഏരിയ സെക്രട്ടറി എൻ. സജികുമാർ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ എന്നിവർ ആവശ്യപ്പെട്ടത്.
നഗരസഭ ഭരണത്തിൽ എൽ.ഡി.എഫിനോ സി.പി.എമ്മിനോ എസ്.ഡി.പി.ഐയുമായി ഒരു ധാരണയുമിെല്ലന്നാണ് നേതാക്കൾ പറയുന്നത്. സ്ഥിരം സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ധാരണപ്പിശകാണ് വിവാദത്തിന് പിന്നിൽ. എസ്.ഡി.പി.ഐ നേടിയ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിച്ചിരുെന്നന്നും അവർ പറഞ്ഞു. എല്ലാ സ്ഥിരം സമിതിയിലും ഭൂരിപക്ഷം നേടാനുള്ള അംഗബലം എൽ.ഡി.എഫിനില്ല.
വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കാണ് എസ്.ഡി.പി.ഐയുടെ മൂന്ന് അംഗങ്ങൾ പത്രിക നൽകിയത്. അതിൽ ഒരംഗം മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് അംഗം ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു -സി.പി.എം വ്യക്തമാക്കുന്നു.
ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ എസ്.ഡി.പി.ഐ ബന്ധം ആരോപിക്കാതിരുന്ന സി.പി.െഎ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സ്ഥാനത്തേക്ക് അനാവശ്യ അവകാശവാദം ഉന്നയിക്കുകയായിരുെന്നന്നാണ് സി.പി.എം പറയുന്നത്.
എൽ.ഡി.എഫിൽ രണ്ട് അംഗമുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ആദ്യ രണ്ടരവർഷവും പിന്നീടുള്ള രണ്ടരവർഷം ഒരു അംഗമുള്ള സി.പി.ഐയും ചെയർമാൻസ്ഥാനം പങ്കിടണമെന്നായിരുന്നു ധാരണ.
എന്നാൽ, ആദ്യ ടേം തങ്ങൾക്ക് വേണമെന്ന സി.പി.ഐ നിലപാട് എൽ.ഡി.എഫിൽ അംഗീകരിക്കപ്പെട്ടില്ല. ഇതിനുപിന്നാലെയാണ് എസ്.ഡി.പി.ഐ ബന്ധം എന്ന ആരോപണവുമായി സി.പി.ഐ രംഗത്തുവന്നത്.
ഇതിനിടെ, സി.പി.എം-എസ്.ഡി.പി.ഐ രഹസ്യധാരണ പുറത്തുവന്നപ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ യു.ഡി.എഫിനുനേരെ ആക്ഷേപം ഉന്നയിക്കുന്ന ഹീനശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ആരോപിച്ചു. യു.ഡി.എഫിന് കിട്ടാവുന്നത് ഒരു സ്ഥിരം സമിതി മാത്രമാണ്. ക്ഷേമകാര്യ സ്ഥിരം സമിതി ലഭിക്കുകയും ചെയ്തു. ധനകാര്യ സ്ഥിരം സമിതി ചെയർപേഴ്സനെ നേരത്തേ തെരഞ്ഞെടുത്തതിനാൽ എൽ.ഡി.എഫ് ആ കമ്മിറ്റിയിൽ എന്തിന് കൂടുതൽ ആളിനെ ഉൾപ്പെടുത്തിയെന്നത് വ്യക്തമാക്കണം.
ഭരിക്കുന്ന പാർട്ടി എന്തുകൊണ്ട് വിദ്യാഭ്യാസ-കലാകായിക സ്ഥിരം സമിതിയിൽ ഒരാളെ മാത്രം ഉൾപ്പെടുത്തി എന്നതും വ്യക്തമാക്കണമെന്ന് ജാസിം കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.