കരിപ്പൂരിലെ രക്ഷകൻ; ചിറ്റാറിന് അഭിമാനമായി അബ്ദുൽ റഷീദ്
text_fieldsകരിപ്പൂർ വിമാന അപകടം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അബ്ദുൽ റഷീദ് ചിറ്റാറുകാർക്ക് അഭിമാനമാകുന്നു. ചിറ്റാർ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥിയും ചിറ്റാർ സ്വദേശിയുമാണ് റീജനൽ ഫയർഫോഴ്സ് ഓഫിസർ അബ്ദുൽ റഷീദ്. വൈകീട്ട് റഷീദ് ക്വാർട്ടേഴ്സിൽ ഇരിക്കുമ്പോഴാണ് മലപ്പുറം ജില്ല ഓഫിസിൽനിന്ന് അപകടവിവരം അറിയിച്ചത്.
ഉടൻ സഹപ്രർത്തകർക്കൊപ്പം വിമാനത്താവളത്തിലേക്ക് കുതിക്കുകയായിരുന്നു. വിമാനത്തിൽ കുടുങ്ങി കിടന്നവരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ നീലിപിലാവിൽ പുത്തൻവീട്ടിൽ ഹമറുദ്ദീെൻറയും ചിറ്റാർ കൂത്താട്ടുകുളം എൽ.പി സ്കൂളിലെ റിട്ട. അധ്യാപിക നൂർജഹാെൻറയും രണ്ടാമത്തെ മകനാണ് അബ്ദുൽ റഷീദ്.
15 വർഷമായി ഫയർഫോഴ്സിൽ സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട്. ആദ്യം പത്തനംതിട്ട കോടതിയിൽ എൽ.ഡി ക്ലാർക്കായിരുന്നു. അവിടെ ഒന്നരവർഷം ജോലി ചെയ്തശേഷമാണ് ഫയർഫോഴ്സിൽ ജോലി ലഭിച്ചത്. സംസ്ഥാനത്തെ വിവിധ ഫയർസ്റ്റേഷനുകളിൽ ഓഫിസറായി സേവനമനുഷ്ഠിച്ചു. നിലവിൽ കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള കോഴിക്കോട് റീജനൽ ഫയർഫോഴ്സ് ഓഫിസറാണ്.
വിമാനാപകടത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിെൻറ ഭാഗമായി 14ദിവസത്തെ ക്വാറൻറീനിൽ കഴിയുകയാണിപ്പോൾ. മൂത്ത സഹോദരൻ അഹമ്മദ് ഷരീഫ് പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ, ഇളയ സഹോദരങ്ങൾ അബ്ദുസ്സലാം ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും എസ്.പി.സിയുടെ ചുമതലക്കാരനുമാണ്. മറ്റൊരു സഹോദരൻ അബ്ദുൽ മജീദ് മൂഴിയാർ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറാണ്.
റഷീദും കുടുംബവും കോഴിക്കോട് ഫയർഫോഴ്സിെൻറ ക്വാർട്ടേഴ്സിലാണ് താമസം. ഭാര്യ: സബിന, നാലാംക്ലാസിൽ പഠിക്കുന്ന അബ്ദുൽ ഹാബി, രണ്ടാംക്ലാസിൽ പഠിക്കുന്ന അബ്ദുൽഹക്ക് എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.