Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓൺലൈൻ സാധന വിതരണ മറവിൽ...

ഓൺലൈൻ സാധന വിതരണ മറവിൽ ലഹരി വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഓൺലൈൻ സാധന വിതരണ മറവിൽ ലഹരി വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ
cancel
camera_alt

ന​വീ​ൻ ജോ​ൺ മാ​ത്യു, ജി​ജു സ​ജു, ജ​യേ​ഷ്

പ​ത്ത​നം​തി​ട്ട: ഓ​ൺ​ലൈ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന്​ യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന്​ 1.65 ഗ്രാം ​എം.​ഡി.​എം.​എ​യും നാ​ല്​ ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.12 പാ​ക്ക​റ്റു​ക​ളാ​യി​ട്ടാ​ണ് എം.​ഡി.​എം.​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പാ​ക്ക​റ്റ് ഒ​ന്നി​ന് 3000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി വ​ന്ന​ത്. 36,000 രൂ​പ​യോ​ളം വി​ല വ​രും ഇ​തി​ന്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ സ്‌​ക്വാ​ഡും ആ​റ​ന്മു​ള പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​രം​വേ​ലി സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്​ യു​വാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്.കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല തു​ണ്ടാ​ഴം ജ​യേ​ഷ് ഭ​വ​നി​ൽ ജ​യേ​ഷ് (23), പാ​ല​ക്കാ​ട് കൈ​രാ​ടി വ​ട​ക്ക​ൻ ചി​റ ഇ​ട​ശ്ശേ​രി വീ​ട്ടി​ൽ ജി​ജു സ​ജു (26), കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര ന​വീ​ൻ ജോ​ൺ മാ​ത്യു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്പെ​ഷ​ൽ സ്‌​ക്വാ​ഡും ആ​റ​ന്മു​ള പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ്​ അ​റ​സ്റ്റ്. ജി​ജു​വും ന​വീ​നും ഒ​രു ഓ​ൺ​ലൈ​ൻ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

മൂ​ന്നു​പേ​രും ചേ​ർ​ന്നാ​ണ് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വ​രു​ടെ സം​ഘ​ത്തി​ലു​ള്ള​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittadrugscrime news
News Summary - Selling drugs under the guise of online distribution; Three youths arrested
Next Story