സിൽവർ ലൈൻ: പത്തനംതിട്ട ജില്ലയിലും സമരം ശക്തിപ്പെടുന്നു
text_fieldsപത്തനംതിട്ട: അർധ അതിവേഗ റെയിൽ പാതക്കെതിരെ (സിൽവർ ലൈൻ) ജില്ലയിലും സമരം ശക്തമാക്കാൻ തീരുമാനം. ഭൂമി നഷ്ടമാകുന്ന കുടുംബങ്ങളെ സംഘടിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ സമരസമിതി നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.
പാത കടന്നുപോകുന്ന മേഖലകളിൽ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താൻ കല്ലിടൽ നടന്നുവരികയാണ്. ജില്ലയിലും ഇത് ഉടനുണ്ടാകും. ജില്ലയിൽ അടൂര്‍ താലൂക്കിലെ കടമ്പനാട്, പള്ളിക്കല്‍, പന്തളം, കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ, കുന്നന്താനം തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കവിയൂര്‍, കോയിപ്രം എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പദ്ധതിക്കായി 110.48 ഏക്കർ സ്ഥലമാണ് ജില്ലയിൽ ഏറ്റെടുക്കുന്നത്.
ജില്ലയിൽ 600ഓളം പേർക്ക് വീടുകൾ നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എത്രപേരെ ബാധിക്കുമെന്ന് ഭൂമി വേർതിരിക്കുന്നതോടെ മാത്രമെ വ്യക്തമാകുകയുള്ളൂ. ജനവാസ മേഖലയിലുടെയാണ് പാത കടന്നുപോകുന്നത്.
ഏക്കറുകണക്കിന് നെൽപ്പാടങ്ങളും ഇല്ലാതെയാകും. പാത കടന്നുപോകുന്നതിെൻറ ഇരുവശത്തും മീറ്റര്‍ കണക്കിന് ദൂരത്തില്‍ കൃഷിയിറക്കാനാവില്ല. ഇതോടെ നെല്‍കൃഷിക്ക് കാര്യമായ കുറവുണ്ടാകും. ജില്ലയിൽ സിൽവർ ലൈനിന് സ്റ്റോപ്പില്ല. ചെങ്ങന്നൂരാണ് ഏറ്റവും അടുത്ത സ്റ്റോപ്. ജില്ല ഓഫിസ് തിരുവല്ലയിൽ തുടങ്ങാനുള്ള നടപടിയായിട്ടുണ്ട്.
ഏറ്റെടുക്കുന്ന വസ്തുക്കളുടെ സർവേ നമ്പറുകൾ സർക്കാർ െഗസറ്റ് വിഞ്ജാപനമായി ഇറക്കിയിരുന്നു. ഭൂമിയുടെ സർവേ നടപടിയും ഉടൻ നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 529 കിലോമീറ്ററില്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയില്‍ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് മൂന്ന്-മൂന്നര മണിക്കൂർ കൊണ്ട് എത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
എന്നാല്‍, പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ജില്ലകളിൽനിന്ന് ഉയരുന്നത്. കേരളത്തിെൻറ ആവാസ വ്യവസ്ഥയെ തകര്‍ത്ത് നാടിനെ രണ്ടായി വിഭജിക്കുന്നതാണ് കെ റെയിലെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി വിദേശ വായ്പയാണ്.
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയതോടെ കുടിയിറക്കപ്പെടുന്നവർ കെ റെയിലിനെതിരെ സമരങ്ങൾ ശക്തമാക്കി.
ഇതിെൻറ ഭാഗമായി വിവിധ ജില്ലകളിലായി നൂറുകണക്കിന് ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവിടം തിരിക്കാനുള്ള അതിരുകല്ല് സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ വിവിധ ജില്ലകളിൽ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. കെ റെയില്‍ സ്ഥാപിച്ച് കഴിഞ്ഞാലുള്ള സാമൂഹിക ആഘാതപഠനം നടത്തണമെങ്കില്‍ കല്ലിടല്‍ പൂര്‍ത്തിയായി ഭൂവിടം എത്രയെന്ന് കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണ്.
ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ഇവയുടെ ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ എന്നിവയാണ് സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.