കലയും ജീവിതവും ഈ കലാകാരൻറെ ഇടം കൈയിൽ ഭദ്രമാണ്
text_fieldsചിത്രകാരന് മനു ഹനുമാന്റെ പെയിന്റിങ് ജോലികൾ ചെയ്യുന്നു
പന്തളം: മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യത്യസ്തങ്ങളായ കെട്ടുരുപ്പടികൾ അത്തഉത്സവം അടുത്ത മാസം 12ന് കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ നടക്കുമ്പോൾ മുഖ്യാകർഷണമായി ഉളിത്തുമ്പിൽ വിടർന്ന ശിൽപചാരുതയായ ഹനുമാൻ കെട്ടുരുപ്പടി. അമ്പത് വർഷമായിപുത്തൻകാവിൽ ക്ഷേത്രസന്നിധിയിൽ പുത്തൻകാവിലമ്മുടെ തിരുസന്നിധിയിലെത്തുന്ന ഹനുമാനെ നിർമിച്ചത് പന്തളം കുരമ്പാല വിളയിൽ വീട്ടിൽ വാസുദേവൻ ആചാരിയാണ്. പണി പൂർത്തികരിച്ച് അമ്പതാംവർഷം ക്ഷേത്രത്തിലേക്ക് എത്തുന്ന ഹനുമാന് വലിയ സ്വീകരണമാണ് പ്രദേശവാസികൾ നൽകുന്നത്.
ജന്മനാ വലം കൈയില്ലാത്ത മനു എന്ന ചിത്രകാരന് ഇടംകൈയാല്‍ ആണ് ഹനുമാന്റെ പെയിന്റിങ് ജോലികൾ ചെയ്യുന്നത്. ശബരിമല സന്നിധാനത്തെ ജീവനുള്ള ചുവർചിത്രങ്ങളും മനുവാണ് വരച്ചത്. ഭാര്യ രഞ്ജു, പ്ലസ് വണ്‍ വിദ്യാർഥിയായ മകള്‍ നിഷിയും വരയുടെ ലോകത്ത് മനുവിന് കൂട്ടായുണ്ട്. ചിത്രകലയുടെ എല്ലാ സാങ്കേതിക രചനാ രീതികളും സ്വായത്തമാക്കിയ മനു ഛായാചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ചിത്രങ്ങളും വരക്കാറുണ്ട്. ചിത്രരചന ഇല്ലാത്തപ്പോള്‍ ഇടംകൈയില്‍ ടാപ്പിങ് കത്തിയുമായി റബര്‍ വെട്ടാനും മനു പോകാറുണ്ട്. കുരമ്പാല വടക്കുഭാഗത്തിന്റെ അഭിമാന കെട്ടുരുപ്പടിയായ ഹനുമാന് 23 അടി പൊക്കമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.