പന്നികളെ വകവരുത്തൽ: ജനജാഗ്രത സമിതി രൂപവത്കരണം 15ന് മുമ്പ്
text_fieldsപത്തനംതിട്ട: കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി 15ന് മുമ്പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രത സമിതികള്‍ രൂപവത്കരിക്കാൻ ജില്ല ആസൂത്രണസമിതി യോഗത്തിൽ തീരുമാനം.തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരും ജനജാഗ്രത സമിതിയിലുണ്ടാകും.
ഓരോ പഞ്ചായത്തിലെയും തോക്ക് ലൈസന്‍സുള്ളവരുടെ കണക്ക് അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ശേഖരിച്ച് പട്ടിക തയാറാക്കി അവരുടെ ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിക്കും. ടാസ്ക്ഫോഴ്സിന് ആവശ്യമായ പരിശീലനവും മോണിറ്ററിങ്ങും നല്‍കാൻ ജനജാഗ്രത സമിതിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർദേശിച്ചു.
കാട്ടുപന്നികളില്‍നിന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മാണ പദ്ധതി ജില്ല പ്ലാനിന്റെ ഭാഗമായി ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ടെന്ന് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കൃഷിയിടങ്ങള്‍ക്ക് ചുറ്റും തൂണുകള്‍ ഉറപ്പിച്ച് അതില്‍ ചെയിന്‍ ലിങ്ക്‌സ് കമ്പിവേലി സ്ഥാപിക്കണം. ഒന്നരമീറ്റര്‍ ഉയരത്തിലാണ് തൂണുകള്‍ സ്ഥാപിക്കേണ്ടത്. കൃഷിവകുപ്പ് എന്‍ജിനീയര്‍ തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രോജക്ടിനാണ് സര്‍ക്കാറിന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുള്ളത്.
കര്‍ഷകര്‍ നേരിട്ട് നിര്‍മിക്കുന്ന സംരക്ഷണവേലി പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ എസ്റ്റിമേറ്റിലെ യൂനിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അളവെടുത്ത് മൂല്യനിര്‍ണയം നടത്തി ചെലവിന്റെ തുക നിര്‍ണയിക്കും. നിര്‍മാണച്ചെലവിന്റെ 50 ശതമാനമോ 50,000 രൂപയോ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി ലഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വേലി നിര്‍മാണം നടത്തുന്ന പ്രദേശത്തെ ഗ്രാമ/ബ്ലോക്ക്/ജില്ല പഞ്ചായത്ത് അംഗം എന്നിവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി ഇതിന്റെ മേല്‍നോട്ടം വഹിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പന്നികളെ കൊന്ന് സംസ്കരിക്കുമ്പോൾ സുരക്ഷ ഒരുക്കണം -കലക്ടർ
കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവയെ വെടിവെച്ചുകൊന്ന് സംസ്‌കരിക്കുമ്പോള്‍ വലിയ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ജില്ല ആസൂത്രണ സമിതി യോഗത്തിൽ നിർദേശിച്ചു.ജില്ല വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നമാണ് കാട്ടുപന്നിശല്യം. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തോക്ക് ലൈസന്‍സുള്ളവരുടെ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചാല്‍ അതിന് അവര്‍ക്ക് പ്രാപ്തിയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. അതിന് വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള പരിശീലനം ആവശ്യമാണ്.
പഞ്ചായത്ത് പരിധിയില്‍ തോക്ക് ലൈസന്‍സുള്ള ആരുമില്ലെങ്കില്‍ അടുത്ത പഞ്ചായത്തിലെ ആളുകളുടെ സഹായം ഡിസ്ട്രിക്ട് ലെവല്‍ കോഓഡിനേഷന്‍ കമ്മിറ്റി വഴി തേടാമെന്നും കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശം വിദഗ്ധരുടെ സഹായത്തോടെ ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.