സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം നാളെ
text_fieldsകുളനട: കുളനട വില്ലേജ് ഓഫിസിനെ സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30ന് നടക്കും. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കലക്ടർ എസ്. പ്രേം കൃഷ്ണൻ സ്വാഗതവും അടൂർ ആർ.ഡി.ഒ വി. ജയമോഹൻ നന്ദിയും പറയും.
ഫ്രണ്ട് ഓഫിസ്, വില്ലേജ് ഓഫിസർക്കും ജീവനകാർക്കും പ്രത്യേകം കാബിൻ, സന്ദർശകർക്ക് ഇരിപ്പിടങ്ങൾ, സാധാരണ ശുചിമുറികൾക്ക് പുറമെ ഭിന്നശേഷിക്കാർക്ക് പ്രത്യേകം ശുചിമുറികളും റാമ്പ് സൗകര്യങ്ങളും, പൊതുജനങ്ങക്ക് സേവനങ്ങൾ ലഭ്യമാക്കാൻ പ്രത്യേകം കൗണ്ടറുകൾ, സെർവർ റൂം, റെക്കോഡ് റൂം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുകൂടിയാണ് പുതിയ വില്ലേജ് ഓഫിസ്
റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പിൽനിന്നാണ് ഭരണാനുമതി ലഭിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല. കുളനട പഞ്ചായത്തും മെഴുവേലി ഗ്രാമപഞ്ചായത്തിലെ നാലു വാർഡും ഉൾപ്പെടുന്നതാണ് കുളനട വില്ലേജ് ഓഫിസ്. റാന്നി: നിയോജക മണ്ഡലത്തിലെ ചെറുകോൽ, ചേത്തയ്ക്കൽ വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഉച്ചക്ക് രണ്ടിന് ചെറുകോൽ വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫിസ് അങ്കണത്തിലും വെകീട്ട് 3.30ന് ചേത്തയ്ക്കൽ വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം ഇടമൺ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലും നിർവഹിക്കും.
ഇതോടെ വില്ലേജ് ഓഫിസുകൾ സ്മാർട്ടാകും വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസുകൾ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി, ഫയൽ സൂക്ഷിക്കാനുള്ള മുറി, ഓഫിസ് കാബിൻ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചേതയ്ക്കൽ വില്ലേജ് ഓഫിസിന് 34 ലക്ഷം രൂപയും ചെറുകോൽ വില്ലേജ് ഓഫിസിന് 44 ലക്ഷം രൂപയുമായിരുന്നു നിർമാണ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.