സാമൂഹിക പെന്ഷൻ കൃത്യമായി നല്കുന്നത് കേരളത്തിൽ മാത്രം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsപത്തനംതിട്ട: സാമൂഹിക പെൻഷനുകൾ കൃത്യമായി നൽകുന്ന ഇന്ത്യയിലെ ഏക സർക്കാറാണ് കേരളത്തിലേതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏകദേശം ഒമ്പതു ലക്ഷം അംഗങ്ങളാണ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലുള്ളത്. കർഷകർ നേരിടുന്ന വിവിധ വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും ആശ്വാസമാണ് ക്ഷേമനിധി ബോർഡ്. മെച്ചപ്പെട്ട നിലയിലാണ് ഈ മേഖലയുടെ പ്രവർത്തനമെന്നും പ്രതിസന്ധി പരിഹരിക്കാൻ മികച്ച ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, കൗൺസിലർ സിന്ധു അനിൽ, ബോർഡ് ഡയറക്ടർമാരായ ടി.കെ. ജേക്കബ്, വർഗീസ് ഉമ്മൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.