സോണിയ മനോജ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡൻറ്
text_fieldsവടശ്ശേരിക്കര: കോൺഗ്രസിലെ സീറ്റ് ധാരണപ്രകാരം നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സോണിയ മനോജ് തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി പേര് നിർദേശിക്കുകയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആനിയമ്മ അച്ചൻകുഞ്ഞ് പിന്താങ്ങുകയും ചെയ്തു.
13 അംഗങ്ങളുള്ള നാറാണംമൂഴി പഞ്ചായത്തിൽ 10 പേരുടെ പിന്തുണയോടുകൂടിയാണ് സോണിയ തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് പാർട്ടിയുടെ മുൻ ധാരണ പ്രകാരം കഴിഞ്ഞമാസം പ്രസിഡന്റ് ബീനാ ജോബി രാജി വെച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പഞ്ചായത്തിലെ ഏഴാം വാർഡായ പൂപ്പള്ളിയിൽനിന്നുള്ള അംഗമാണ് സോണിയ. ഭർത്താവ്: പരേതനായ മനോജ് തോണിക്കടവിൽ. മക്കൾ: നിയ സൂസൻ മനോജ്, നെവിൻ മനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.