എസ്.എസ്.എൽ.സി: പത്തനംതിട്ട ജില്ലയിൽ 99.81 ശതമാനം വിജയം
text_fieldsപത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.81ശതമാനം വിജയം. വിജയശതമാനത്തിൽ ജില്ല അടിസ്ഥാനത്തിൽ ഒമ്പതാംസ്ഥാനത്താണ്. പരീക്ഷയെഴുതിയ 10,213 വിദ്യാർഥികളിൽ 10,194 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആൺകുട്ടികൾ- 5,247, പെൺകുട്ടികൾ- 4,947.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്-1,570. ഇതിൽ ആൺകുട്ടികൾ- 519, പെൺകുട്ടികൾ- 1051. പരീക്ഷ നടന്ന 166 വിദ്യാലയങ്ങളിൽ 152 എണ്ണം നൂറുശതമാനം വിജയം കൊയ്തു. ഇതിൽ ഗവ. സ്കൂൾ- 43, എയ്ഡഡ് സ്കൂൾ- 101, അൺ എയ്ഡഡ്- 8. 19 കുട്ടികൾ ഉന്നത പഠനത്തിന് അർഹത നേടിയില്ല. ജില്ലയിൽ പത്തനംതിട്ട, തിരുവല്ല എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളുണ്ട്.
വിജയം വിദ്യാഭ്യാസ ജില്ലകളിൽ
• പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 3401 ആൺകുട്ടികളിൽ 3393 പേർ ഉപരിപഠന യോഗ്യത നേടി. 3216 പെൺകുട്ടികളിൽ 3211 പേരും വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്- 1168. ആൺകുട്ടികൾ- 385, പെൺകുട്ടികൾ- 783. വിജയ ശതമാനം 99.8.
• തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയത് 1857 ആൺകുട്ടികൾ. ഉപരിപഠന യോഗ്യത നേടിയത് 185. 1739 പെൺകുട്ടികളിൽ 1736പേർ വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്- 402. ആൺകുട്ടികൾ- 134, പെൺകുട്ടികൾ- 268. വിജയശതമാനം 99.83.
കഴിഞ്ഞ വർഷം പത്താമത്
വിജയശതമാനം 99.16 ആയിരുന്ന കഴിഞ്ഞ വർഷം ജില്ല അടിസ്ഥാനത്തിൽ സ്ഥാനം പത്താമതായിരുന്നു. എസ്. എസ്. എൽ.സി പരീക്ഷയിൽ 2020 വരെ ജില്ല സംസ്ഥാനതലത്തിൽ മുന്നിലായിരുന്നു. 2020ൽ വിജയ ശതമാനം 99.71 ആയിരുന്നു.
2019 ലും ജില്ലക്ക് ഒന്നാം സ്ഥാനമായിരുന്നു. 99.34 ശതമാനം. അന്ന് പ്രളയക്കെടുതികൾക്ക് നടുവിൽ നിന്നാണ് ജില്ല അഭിമാനകരമായ നേട്ടം കൈവരിച്ചത്. പ്രളയത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പഠനോപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടിട്ടും ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു.
2018 ൽ 99.11 ശതമാനം വിജയം േനടിയെങ്കിലും സംസ്ഥാനതലത്തിൽ രണ്ടാം സഥാനമായിരുന്നു ജില്ലക്ക് ലഭിച്ചത്. 2016 ലും 2017 ലും സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയം ശതമാനം പത്തനംതിട്ടക്കായിരുന്നു. 2017ൽ 98.82 ശതമാനമാനവും 2016 ൽ 99.04 ശതമാനമായിരുന്നു വിജയം.2015 ൽ രണ്ടാംസ്ഥാനവും 2014 ൽ നാലാം സ്ഥാനവുമായിരുന്നു. 2013 ൽ രണ്ടാം സ്ഥാനം. എന്നാൽ, 2012 ൽ സംസ്ഥാന തലത്തിൽഒമ്പതാം സ്ഥാനമായിരുന്നു.
നൂറിന്റെ നിറവിൽ കോന്നി
കോന്നി: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ നൂറിന്റെ നിറവിൽ കോന്നി മേഖല. എയ്ഡഡ് അൺ എയ്ഡെഡ് മേഖലയിലെ സ്കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയപ്പോൾ കലഞ്ഞൂർ ജി.എച്ച്.എസ്.എസ് ഒഴികെ ബാക്കി എല്ലാ സ്കൂളുകളും നൂറിന്റെ നിറവിലാണ്. കൊക്കത്തോട് ഗവ. ഹൈസ്കൂൾ തുടർച്ചയായി ഏഴാം വർഷവും 100 ശതമാനം വിജയം കരസ്ഥമാക്കി. കാട്ടാത്തി, കോട്ടാംപാറ തുടങ്ങിയ ആദിവാസി മേഖലയിലെ കുട്ടികൾ കൊക്കത്തോട് ജി.എച്ച്.എസിലാണ് പഠിക്കുന്നത്.
13പേർ പത്താംതരം പരീക്ഷ എഴുതിയതിൽ 13 കുട്ടികളും വിജയം നേടി. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ എത്തി. 174 കുട്ടികൾ പരീക്ഷ എഴുതിയതിൽ 174 കുട്ടികൾക്കും വിജയിക്കാനായി. ഈ സ്കൂളിൽ 36 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കൂടൽ ജി.വി.എച്ച്.എസ്.എസിൽ 11ാം വർഷവും വിജയം നൂറുകടന്നു.
മൂന്ന് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 15ാം വർഷവും 100 ശതമാനം വിജയം കരസ്ഥമാക്കുവാൻ എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സാധിച്ചു. 11 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉന്നതവിജയം നേടി. തേക്കുതോട് ഹയർ സെക്കൻഡറി സ്കൂളിൽ 30 കുട്ടികളും വിജയിച്ചു. 2 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കലഞ്ഞൂർ ഗവ. എച്ച്.എസ്.എസിൽ വിജയശതമാനം 99.33ആണ്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലും വിജയം 100 ശതമാനം ആണ്. 232 കുട്ടികൾ പരീക്ഷ എഴുതിയതിൽ 232 കുട്ടികളും വിജയിച്ചു.
49 കുട്ടികൾ എല്ലാ വിഷയങ്ങളിലും മുഴുവൻ എ പ്ലസ് നേടി. തണ്ണിത്തോട് സെന്റ് ബനഡിക് എം.എസ്.സി.എച്ച്.എസിന് 100ശതമാനം ആണ് വിജയം. 17 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഐരവൺ പി.എസ്.വി.പി.എം എച്ച്.എസ്.എസിനും വിജയം നൂറ് ശതമാനം ആണ്. 103കുട്ടികളാണ് പരീക്ഷ എഴുതിയത്. 23 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
32ാം തവണയും നൂറുശതമാനം നേടി മണക്കാല ഭാഗിക ശ്രവണ വിദ്യാലയം
അടൂര്‍: 32ാം വര്‍ഷവും സ്പെഷല്‍ സ്കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം നേടി അടൂര്‍ മണക്കാല സി.എസ്.ഐ ഭാഗിക ശ്രവണ വിദ്യാലയം. അലീന സജി, എം.എസ്.അമൃത എന്നിവർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 11 കുട്ടികളാണ് പരീക്ഷയെഴുതിയത്.
സി.എസ്.ഐ മധ്യകേരള മഹാ ഇടവക 1981 വികലാംഗ വര്‍ഷത്തില്‍ ആരംഭിച്ച ശ്രവണ വിദ്യാലയത്തില്‍ 1991ലാണ് എസ്.എസ്.എല്‍.സി ആദ്യ ബാച്ച് പുറത്തിറങ്ങിയത്. അന്നുമുതല്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ 100 ശതമാനം വിജയമാണ് ഈ വിദ്യാലയത്തിന്.റവ. ബിഞ്ചു വര്‍ഗീസ് കുരുവിളയാണ് ലോക്കല്‍ മാനേജർ. പ്രേമ എസ്.ദാസ് പ്രധാനാധ്യാപികയുമാണ്.
എസ്.എസ്.എൽ.സിഎസ്.എസ്.എൽ.സി
കോന്നി: ചരിത്രനേട്ടത്തിന്റെ നെറുകയിലാണ് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ ജനുവരി 26നാണ് ആർ.വി.എച്ച്.എസ്.എസ് 100 വർഷം തികച്ചത്. ഇതിനുശേഷം നടന്ന പത്താംതരം പരീക്ഷയിൽ 100 ശതമാനം വിജയവും കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. 226 കുട്ടികളാണ് പരീക്ഷ എഴുതിയത്. 52 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.