ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേക്ക് ജില്ലയില്‍ തുടക്കം
text_fieldsപത്തനംതിട്ട: ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭഘട്ടമായാണ് ഡ്രോണ്‍ സര്‍വേ.ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര വില്ലേജുകളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുന്നത്.
റാന്നി താലൂക്കില്‍ അത്തിക്കയം, ചേത്തക്കല്‍, പഴവങ്ങാടി വില്ലേജുകളിലും കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, പ്രമാടം, കോന്നിതാഴം, തണ്ണിത്തോട് വില്ലേജുകളിലും ആദ്യഘട്ടമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തും. ആദ്യമായി ഓപണ്‍ സ്പെയിസ് ഏരിയയാണ് സര്‍വേ ചെയ്യുന്നത്.
ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് 20 ശതമാനവും കോര്‍സ് വിത്ത് ആര്‍ടികെ ഉപകരണത്തിലൂടെ 60 ശതമാനവും ടോട്ടല്‍ സ്റ്റേഷന് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 ശതമാനവും സര്‍വേ നടത്തും. ഡിജിറ്റല്‍ റീസര്‍വേ വഴി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാനും ആവശ്യങ്ങള്‍ക്ക് പല ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും സഹായിക്കും.
ഡിജിറ്റല്‍ സര്‍വേ രേഖകള്‍ നിലവില്‍വരുന്നതോടെ നിലവിലുള്ള സര്‍വേ നമ്പര്‍, സബ് ഡിവിഷന് നമ്പര്‍, തണ്ടപ്പേര് നമ്പര്‍ എന്നിവ കാലഹരണപ്പെടും. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ നടന്ന ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടന ചടങ്ങില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു, സര്‍വേ ഓഫ് ഇന്ത്യ റീജനല്‍ ഡയറക്ടര്‍ പി.വി. രാജശേഖരന്, പത്തനംതിട്ട റീ-സര്‍വേ അസി.ഡയറക്ടര്‍ ഇന്‍ചാര്‍ജ് ടി.പി. സുദര്ശനൻ തുടങ്ങിയവര്‍ പങ്കെടുത്തു.
വസ്തു ഉടമകൾ ശ്രദ്ധിക്കാൻ
പദ്ധതി പ്രദേശത്തെ എല്ലാ വസ്തുക്കളുടെയും അതിര്‍ത്തികള്‍ ഡ്രോണ്‍ സര്‍വേയ്ക്ക് അനുയോജ്യമായവിധം ക്രമീകരിക്കണം. അതിരടയാളങ്ങള്‍ സ്ഥാപിച്ച് ആകാശക്കാഴ്ചക്ക് തടസ്സമാകുന്ന മരച്ചില്ലകളും മറ്റും നീക്കംചെയ്യണം. ഡ്രോണിലെ കാമറക്ക് ഒപ്പിയെടുക്കാന്‍ കഴിയുംവിധം കൃത്യമായി മനസ്സിലാക്കാന്‍ നീളത്തില്‍ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കിവെക്കണം. ഫോറം ഒന്ന് എ കൃത്യമായി പൂരിപ്പിച്ച് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.