സംസ്ഥാന ബജറ്റ്: വാനോളം പ്രതീക്ഷയിൽ പത്തനംതിട്ട
text_fieldsപത്തനംതിട്ട: വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കുേമ്പാൾ ജില്ലക്ക് പ്രതീക്ഷയേറെ. ഇടതു സർക്കാറിെൻറ 2016ലെ ആദ്യബജറ്റ് മുതൽ നടപ്പാക്കാൻ കഴിയാതെ കിടക്കുന്ന നിരവധി പ്രഖ്യാപനങ്ങളുണ്ട്.
പുതുതായി ഒന്നുമിെല്ലങ്കിലും പ്രഖ്യാപിച്ചവയെങ്കിലും നടപ്പാക്കാൻ പുതിയ ബജറ്റിൽ തുക അനുവദിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് ജില്ലയിൽ ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്.
ജില്ല ആസ്ഥാനത്ത് അബാൻ ജങ്ഷനിൽ 50 കോടിയുടെ മേൽപാലം നിർമിക്കുമെന്ന് 2016ൽ ഇടതു മുന്നണിയുടെ ആദ്യബജറ്റിൽ പറഞ്ഞിരുന്നു. ഇതിന് ആവശ്യമായ തുക ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. 2016ലെ ബജറ്റിൽ പ്രഖ്യാപിച്ച റാന്നിയിലെ റബർ പാർക്കിനും ജീവൻവെക്കുമോ എന്ന കാത്തിരിപ്പാണ്. പെരുനാട്ടിലെ മണക്കയത്ത് 250 ഏക്കർ സ്ഥലം ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ജനം മറന്നിട്ടില്ല മുൻ പ്രഖ്യാപനങ്ങൾ
മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കാതെ കിടക്കുന്നത്. പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം, പമ്പാ ആക്ഷൻ പ്ലാനിെൻറ ഭാഗമായി പത്തനംതിട്ട കേന്ദ്രമാക്കി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കൽ തുടങ്ങിയവ കഴിഞ്ഞ ബജറ്റിൽ പദ്ധതിയിട്ടതാണ്. തിരുപ്പതി മാതൃകയിൽ ശബരിമലയിൽ പരമാവധി സൗകര്യം ഒരുക്കുമെന്ന് 2019ലെ ബജറ്റിലുണ്ടായിരുന്നു. ശബരിമലയിലും ബേസ് ക്യാമ്പായ നിലക്കലും പമ്പയിലും പ്രധാന ഇടത്താവളങ്ങളിലും ആധുനിക സംവിധാനം ഒരുക്കാൻ 141.75 കോടിയുടെ കിഫ്ബി പദ്ധതി 2019ൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുവദിച്ചത് തുച്ഛമായ തുക മാത്രം. 2016ലെ ബജറ്റിൽ ആറന്മുളയിൽ 40 കോടിയുടെ ചട്ടമ്പിസ്വാമി സാംസ്കാരിക സമുച്ചയം നിർമിക്കുമെന്നുണ്ടായിരുന്നു.ഇതും നടപ്പായില്ല.
2016ലെ അടൂരിൽ നഗരസഭ സ്റ്റേഡിയം നിർമാണം, പന്തളം റവന്യൂ ടവർ ഇവയും യാഥാർഥ്യമായെങ്കിൽ എന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. പന്തളത്തെ ബൈപാസ് പൂർത്തീകരണത്തിനും ആവശ്യമായ തുക അനുവദിച്ചിട്ടില്ല. പത്തനംതിട്ട നഗരസഭയിൽ എസ്.സി ഡിപ്പാർട്മെൻറിന് കീഴിലുള്ള സുബലപാർക് പൂർത്തീകരണത്തിന് 50 ലക്ഷം രൂപ 2020 ലെ ബജറ്റിലും വകയിരുത്തിയിരുന്നു. ഇവിടെ പഴയ ഓഡിറ്റോറിയം നവീകരിക്കുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിർമാണത്തിന് തുടക്കമിട്ട പദ്ധതിയാണിത്. 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച പത്തനംതിട്ട, റാന്നി, അടൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയ നിർമാണങ്ങൾ ഇനിയും നടപ്പായില്ല. ജില്ലയിൽ വർക്കിങ് വിമൻസ് േഹാസ്റ്റൽ 2018 ലെ ബജറ്റിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.