അടൂരിൽ പേപ്പട്ടിയുടെ വിളയാട്ടം; 25 പേരെ കടിച്ചു
text_fieldsഅടൂർ: അടൂരിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ ഭീതിപരത്തി തെരുവുനായ്. 25ഓളം പേരെ ആക്രമിച്ച പേപ്പട്ടിയെ ഒടുവിൽ നാട്ടുകാർ തല്ലിക്കൊന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം, ഏഴംകുളം ജങ്ഷൻ, പ്ലാന്റേഷൻ മുക്ക്, കോളൂർപടി, പറക്കോട്, പനയാംകുന്നിൽ ഭാഗം, പാലവിളഭാഗം എന്നിവിടങ്ങളിലാണ് രാവിലെ മുതൽ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.
കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളജ്, തിരുവല്ല താലൂക്ക് ആശുപത്രി, അടൂർ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ 98 വയസ്സുള്ള നാണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അടൂർ ഗവ. ആശുപത്രിയിൽ ആന്റിറാബിസ് മരുന്നുകൾ ഇല്ലാത്തതിനാലാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവിടെ വാക്സിൻ ഇല്ലാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി. ആശുപത്രി അധികൃതർ മരുന്ന് പുറത്തുനിന്ന് വാങ്ങാൻ പറഞ്ഞതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.