വ്യാജമെന്ന് തെളിഞ്ഞ ആധാരം കോടതിയിൽ ഹാജരാക്കി അനുകൂല ഉത്തരവ് നേടി ഹാരിസൺസ്; മുണ്ടക്കയം എസ്റ്റേറ്റിൽ സമരക്കാർ പ്രവേശിക്കുന്നത് നിരോധിച്ചു
text_fieldsപത്തനംതിട്ട: വിജിലൻസിെൻറ ഫോറൻസിക് പരിശോധനയിൽ പൂർണമായും വ്യാജമെന്ന് തെളിഞ്ഞ ആധാരം വീണ്ടും കോടതിയിൽ ഹാജരാക്കി അനുകൂല ഉത്തരവ് നേടി ഹാരിസൺസ് മലയാളം ലിമിറ്റഡ്. ഹാരിസൺസിെൻറ മുണ്ടക്കയം എസ്റ്റേറ്റിൽ പുറേമ്പാക്ക് അളക്കാനുള്ള നീക്കെത്ത ചൊല്ലി സമരം നടത്തുന്നവർ എസ്റ്റേറ്റിൽ പ്രവേശിക്കുന്നത് നിരോധിച്ച് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽനിന്നാണ് അനുകൂല ഉത്തരവ് നേടിയത്.
കോടതിയിൽ ഹാരിസൺസ് ഹാജരാക്കിയത് ഫോറൻസിക് പരിശോധനയിൽ വ്യാജമെന്ന് കെണ്ടത്തിയ 1600/1923 നമ്പർ ആധാരമാണ്. വ്യാജ ആധാരം കോടതിയിൽ ഹാജരാക്കിയ കമ്പനിെക്കതിരെ ക്രിമിനൽ നടപടിക്കൊരുങ്ങുകയാണ് മുണ്ടക്കയം എസ്റ്റേറ്റിന് പുറത്ത് ഹാരിസൺസിെൻറ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന സമരക്കാർ.
മുണ്ടക്കയം പഞ്ചായത്തിൽ മണിമലയാറിെൻറ തീരത്ത് എടക്കുന്നം വില്ലേജിലെ വെള്ളനാടിയിൽ ഹാരിസൺസിെൻറ ൈകവശഭൂമിയോട് ചേർന്ന് 53 കുടുംബത്തെയാണ് കുടിയൊഴിപ്പിക്കാൻ ഹാരിസൺസ് നീക്കം നടത്തുന്നത്. ഇവിടെ മണിമലയാറിെൻറ പുറേമ്പാക്ക് അളന്നു തിട്ടെപ്പടുത്താൻ റവന്യൂ, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകുന്ന ഉത്തരവ് ഹാരിസൺസ് ൈഹകോടതിയിൽനിന്ന് നേടിയിരുന്നു. പുറേമ്പാക്കിലെ കുടുംബങ്ങളുടെ ആവലാതി കേൾക്കാതെയാണ് ഹൈകോടതി പുറേമ്പാക്ക് അളക്കാൻ നിർദേശിച്ചത്. അതിനാൽ അളക്കാനെത്തിയ അധികൃതരോട് ൈഹകോടതിയിൽ അപ്പീൽ പോകാനുള്ള സാവകാശം നൽകണെമന്ന് സമരം നടത്തിയ കുടുംബങ്ങൾ ആവശ്യപ്പെടുകയും അളക്കാനുള്ള നീക്കം നിർത്തിെവച്ച് ആഗസ്റ്റ് 24ന് അധികൃതർ മടങ്ങുകയും ചെയ്തിരുന്നു.
ഈ മാസം ഒന്നിനാണ് സമരക്കാർ എസ്റ്റേറ്റിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽനിന്ന് ഹാരിസൺസ് നേടിയെടുത്തത്.
ഈ ഹരജിക്കൊപ്പം മുണ്ടക്കയം എസ്റ്റേറ്റിെൻറ ഉടമസ്ഥത തെളിയിക്കുന്നതിന് ഹാജരാക്കിയത് കൊല്ലം സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തതെന്ന് ഹാരിസൺസ് പറയുന്ന 1600/1923 നമ്പർ ആധാരമാണ്.
ഈ ആധാരം വ്യാജമാണെന്ന് 2013ൽ വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർ നടപടികളുടെ ഭാഗമായി ആധാരം ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഫോറൻസിക് ഡിപ്പാർട്മെൻറിെൻറ പരിശോധനയിൽ ആധാരം പൂർണമായും വ്യാജമാണെന്ന് ശാസ്ത്രീയമായി തെളിയുകയായിരുന്നു. വ്യാജ ആധാരം കാണിച്ച് കോടതിയെ കബളിപ്പിച്ചത് ക്രിമിനൽ കുറ്റമാണ്.
കമ്പനിക്കുവേണ്ടി എസ്റ്റേറ്റ് മാനേജറാണ് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ഇയാൾക്കെതിരെ ക്രിമിനൽ കേസ് നൽകുമെന്നാണ് സമരക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.