പത്തനംതിട്ടയിൽ അടിയൊഴുക്കുകൾ ശക്തം; ഇരുമുന്നണികൾക്കും അഞ്ച് മണ്ഡലങ്ങളെ കുറിച്ച് ആശങ്ക
text_fieldsപത്തനംതിട്ട: സ്ഥാനാർഥികളുടെ സ്വീകരണ പര്യടനവും കഴിഞ്ഞ് തെരഞ്ഞെടുപ്പ് പോരാട്ടം ഫിനിഷിങ് പോയൻറിലേക്ക് എത്തുേമ്പാൾ ജില്ലയിൽ അടിയൊഴുക്കുകൾ ശക്തം. വിജയം ഉറപ്പിച്ചിരുന്ന പല മണ്ഡലങ്ങളും കൈവിടുമോ എന്ന ആശങ്ക മൂന്ന് മുന്നണിക്കും ഉണ്ട്. എൻ.ഡി.എക്ക് കോന്നിയുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയെങ്കിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും അഞ്ചു മണ്ഡലത്തെക്കുറിച്ചും ആശങ്കയുെണ്ടന്നതാണ് സ്ഥിതി.
ഇടതുമുന്നണി വിജയം ഉറപ്പിച്ചിരുന്ന തിരുവല്ലയിൽ യു.ഡി.എഫിെൻറ കുഞ്ഞുകോശി പോൾ വലിയ മുന്നേറ്റമാണ് നടത്തിയത്. മണ്ഡലത്തിെൻറ ചില ഭാഗങ്ങളിൽ മാത്രം ഒതുങ്ങുമെന്ന് കരുതിയ കുഞ്ഞുകോശി പോൾ അവസാന ദിവസങ്ങളിൽ മണ്ഡലത്തിെൻറ പടിഞ്ഞാറൻ േമഖലയിലും കടന്നുകയറുന്ന കാഴ്ചയാണ് കണ്ടത്. മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് വേണ്ടത്ര മുന്നേറാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു.
എൻ.ഡി.എക്ക് കിട്ടാതെപോകുന്ന വോട്ടുകളിൽ യു.ഡി.എഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. ഓർത്തഡോക്സ് സഭയുടെ പിന്തുണ ലഭിക്കുമെന്നും കുഞ്ഞുകോശി പോൾ അവകാശെപ്പടുന്നുണ്ട്. ഇതൊക്കെയാണ് വിജയം ഉറപ്പിച്ച മാത്യു ടി. തോമസിന് വെല്ലുവിളിയായി മാറിയിരിക്കുന്നത്.
യു.ഡി.എഫ് വിജയം ഉറപ്പിച്ച റാന്നിയിലും അവസാന നിമിഷം സാഹചര്യങ്ങൾ മാറിമറിയുകയാണ്. ഇടതുപക്ഷത്തെ എൻ.എസ്.എസ് പിന്തുണക്കാനുള്ള സാധ്യതയാണ് ഇവിടെ യു.ഡി.എഫിന് ഭീഷണിയായിരിക്കുന്നത്. കോന്നിയിലും യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമല്ല എന്നതാണ് സ്ഥിതി. റോബിൻ ജയിക്കാനുള്ള സാധ്യത സ്വന്തം പാർട്ടിക്കാരെ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇവിടെ എൻ.എസ്.എസ് പിന്തുണ യു.ഡി.എഫിന് ലഭിക്കാൻ സാധ്യതയില്ലെന്ന കാര്യം നേരേത്തതന്നെ വ്യക്തമായിരുന്നതാണ്. ഇതിനൊപ്പം എസ്.എൻ.ഡി.പി യുടെ പിന്തുണ ഇടതു മുന്നണിക്ക് ലഭിക്കാനുള്ള സാധ്യതയും ജനീഷിെൻറ സാധ്യത വർധിപ്പിച്ചിരിക്കുന്നു.
ക്രൈസ്തവ സഭകളുടെ പിന്തുണ പ്രതീക്ഷിച്ച് ഡീലിന് പോയ എൻ.ഡി.എക്ക് ഈ വഴിയിൽ ഇപ്പോൾ വലിയ പ്രതീക്ഷ ഇല്ല എന്നതാണ് സ്ഥിതി. അടൂരിൽ യു.ഡി.എഫിെൻറ സംഘടനാ സംവിധാനം വേണ്ടത്ര ഫലപ്രദമായി പ്രവർത്തിക്കാത്ത സാഹചര്യം അവസാന നിമിഷവും നിലനിൽക്കുന്നു. സ്ഥാനാർഥി എം.ജി. കണ്ണെൻറ ജീവിതസാഹചര്യങ്ങളോട് വോട്ടർമാർക്കിടയിൽ ഉണ്ടായ സഹതാപത്തിൽ മാത്രമാണ് പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ ചിറ്റയത്തിന് കഴിഞ്ഞാൽ സീറ്റ് നഷ്ടപ്പെടില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
ആറന്മുളയും അവസാനനിമിഷം ശക്തമായ പോരാട്ടത്തിന് വേദിയായിരിക്കുന്നു. ഇവിടെയും എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണം ശക്തമായിരുന്നിെല്ലന്ന വിലയിരുത്തൽ ഉണ്ട്. ഇതിെൻറ ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയിലാണ് ആറന്മുളയിൽ യു.ഡി.എഫിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.