അപകടത്തിൽ തകർന്ന ജീവിതം തിരിച്ചുപിടിക്കാൻ കൊതിച്ച് സുധീഷ്
text_fieldsപത്തനംതിട്ട: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് കഴിയുന്ന യുവാവ് ചികിത്സ സഹായത്തിന് സുമനസ്സുകളുടെ കരുണ തേടുന്നു. ചിറ്റാർ വയ്യാറ്റുപുഴ മങ്ങാട്ടുമലയിൽ വീട്ടിൽ ഉഷ എസ്. നായരുടെ മകൻ സുധീഷാണ് (25) സഹായം തേടുന്നത്.
ടെക്നിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുധീഷ് വിദേശജോലിക്കുവേണ്ടി ആലുവയിൽ പോയി തിരികെ വരുമ്പോൾ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. പിന്നീട് തുടർ ചികിത്സക്ക് തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചു. സർജറികൾ ഉൾപ്പെടെ ചികിത്സകൊണ്ടാണ് ജീവൻ തിരികെ ലഭിച്ചത്.
ഒന്നര മാസത്തോളം ആശുപത്രിയിൽ ചെലവഴിച്ചു. വയ്യാറ്റുപുഴയിലെ സ്വന്തം വീട് വിറ്റ് പണം സുധീഷിന്‍റെയും സഹോദരിയുടെയും പഠനാവശ്യത്തിന് എടുത്തിരുന്നു. ഇതിനിടെ, മകന്‍റെ ചികിത്സക്ക് കൈവശം ഉണ്ടായിരുന്ന മുഴുവൻ പണവും ചെലവഴിക്കേണ്ടിവന്നു. ഇപ്പോൾ വാടകവീട്ടിലാണ് താമസം. തുടർചികിത്സക്ക് ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇതുവരെ സഹായിച്ചത്.
ഡോക്ടർ പറയുന്നത് മൂന്നുവർഷമെങ്കിലും തുടർ ചികിത്സ ചെയ്താൽ മാത്രമേ സുധീഷിന്‍റെ ആരോഗ്യം തിരികെ ലഭിക്കൂവെന്നാണ്. റാന്നി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെംബർ മിനി തോമസ് കൺവീനറായി സുധീഷിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. 12ാം വാർഡ് മെംബർ പ്രകാശ് കുഴിക്കാല ചെയർമാനും എ.കെ. വിക്രമൻ ട്രഷററുമായി 15 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
അക്കൗണ്ട് നമ്പർ: 11350100108188. ഫെഡറൽ ബാങ്ക് ചിറ്റാർ ശാഖ. ഐ.എഫ്.എസ്.സി: എഫ് ഡി ആർ എൽ 0001135. ഗൂഗിൾപേ നമ്പർ: 8590897322. ഫോൺ: 7510586942.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.