കാരുണ്യത്തിെൻറ മാതൃഹൃദയം വിടപറഞ്ഞത് നവീകരിച്ച തറവാടിെൻറ ഉദ്ഘാടനത്തിന് മുേമ്പ
text_fieldsപത്തനംതിട്ട: ജന്മനാടിെന നെഞ്ചേറ്റിയ പ്രിയപ്പെട്ട കവയിത്രി യാത്രയായത് നവീകരിച്ച തറവാടിെൻറ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിെൻറ കിഴക്ക് ഭാഗത്ത് െഎക്കര ജങ്ഷനിൽ നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സുഗതകുമാരിയുടെ അമ്മവീടായ വാഴുവേലിൽ തറവാട്. ചരിത്രവും സംസ്കാരവും സാഹിത്യചർച്ചകളും തിരുവാതിര, ഞാറ്റുവേല പാട്ടുകളുമായി നാടിന് വെളിച്ചമായിരുന്നു വാഴുവേലിൽ തറവാട്. സ്വാതന്ത്ര്യ സമരകാലത്ത് ചർച്ചകളുടെ വേദിയായി. ആറന്മുള ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ വാഴുവേലിൽ തറവാട്ടിൽ സൂക്ഷിച്ചിരുന്നു. 65 സെൻറ് വരുന്ന തറവാടിനോട് ചേർന്ന് സർപ്പക്കാവുമുണ്ട്. വാഴുവേലിൽ തറവാട്ടുമുറ്റത്ത് നടന്ന സർവകക്ഷി യോഗത്തിലാണ് വിമാനത്താവള വിരുദ്ധ സമരപരിപാടികൾക്ക് തീരുമാനമെടുത്തത്.
2018ലെ പ്രളയത്തിൽ തറവാടിന് നാശമുണ്ടായപ്പോൾ പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന് സുഗതകുമാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തറവാട് സംരക്ഷിത സ്മാരകമാക്കാൻ സുഗതകുമാരി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് സംസ്ഥാന പുരാവസ്തുവകുപ്പ് തറവാടിെൻറ പഴയ തനിമ നിലനിര്‍ത്തി പുനര്‍നിര്‍മിക്കാൻ തീരുമാനിച്ചു. വാസ്തുവിദ്യ ഗുരുകുലമാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. കഴിഞ്ഞവർഷം ജനുവരിയിലാണ് 65 ലക്ഷം രൂപ ചെലവിട്ട് പണി തുടങ്ങിയത്. നിർമാണത്തിെൻറ ഒാരോ ഘട്ടവും വിഡിയോയിലാക്കി സുഗതകുമാരിയെ കാണിച്ച് അനുമതി തേടിയിരുന്നു. നടപ്പാത കോൺക്രീറ്റ് ചെയ്യാനുള്ള നിർദേശം അംഗീകരിച്ചില്ല. പഴയ മണ്ണുതന്നെ മതിയെന്നായിരുന്നു സുഗതകുമാരിയുടെ തീരുമാനം. അവസാനമായി മൂന്നാഴ്ച മുമ്പ് നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന ഘട്ടം കാണിച്ചപ്പോൾ സുഗതകുമാരി പൂർണ തൃപ്തി അറിയിച്ചതായി എൻജിനീയർ ഭൂപേഷ് പറഞ്ഞു. ഇക്കഴിഞ്ഞ ഒാണത്തിന് തറവാട് കാണാൻ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് തടസ്സമായി. തറയോട് പാകൽകൂടി പൂർത്തിയാക്കി അടുത്ത വർഷം ജനുവരിയിൽ നവീകരണത്തിെൻറ ഉദ്ഘാടനം നടത്താനിരിക്കെയാണ് കവയിത്രിയുടെ മരണം.
അറയും നിരയും ഏകശാലയും (ഒറ്റമുറി) രണ്ടു മുറികളും അടുക്കളയും ചേർന്നതാണ് തറവാട്. പണികൾ പൂർത്തിയായാലും ഉടമസ്ഥാവകാശം കുടുംബത്തിനാണ്. അവിടെ കവിതകളും പരിസ്ഥിതി ലേഖനങ്ങളുമടങ്ങുന്ന സുഗതകുമാരിയുടെ ഗ്രന്ഥങ്ങളുടെ ലൈബ്രറി സ്ഥാപിക്കണമെന്നും ആറന്മുളയുടെ പൈതൃകമായി കണ്ടെടുത്ത പുരാവസ്തുക്കളുടെ മ്യൂസിയമാക്കണമെന്നും നിർദേശങ്ങളുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.