വേനൽചൂട്; മലയോര മേഖലകളിൽ വന്യമൃഗശല്യം വർധിക്കുന്നു
text_fieldsപത്തനംതിട്ട: ചൂട് കനത്തതോടെ ജില്ലയിലെ മലയോര മേഖലകളിൽ വന്യമൃഗശല്യം വർധിക്കുന്നു. കഴിഞ്ഞ ദിവസം ചിറ്റാറിൽ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും 20 ഓളം കുരങ്ങുകൾ നശിപ്പിച്ചു. ചിറ്റാർ മീൻകുഴിയിലാണ് സംഭവം. ഓടുകൾ ഒരോന്നായി ഇളക്കിയെടുത്ത് താഴെയിട്ട് പൊട്ടിക്കുന്നത് കണ്ട് ഇവയെ തുരത്താൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരെ കുരങ്ങുകൾ പാഞ്ഞടുത്തു.
കുരങ്ങുകൾ കുറച്ച് വർഷങ്ങളായി പഞ്ചായത്തിൽ കർഷകർക്ക് വലിയ തലവേദനയാണ് സ്യഷ്ടിക്കുന്നതെന്നും ചിറ്റാർ പഞ്ചായത്തിലെ എല്ലാ വാർഡിലും കാട്ടുപന്നി, മലയണ്ണാൻ, മ്ലാവ്, കേഴ തുടങ്ങിയവയുടെ ആക്രമണം പതിവാണെന്നും നാട്ടുകാർ പറഞ്ഞു.കാട്ടുപന്നി ശല്യത്താൽ കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. ആന,പുലി, കാട്ടുപോത്ത് എന്നിവയും ഇടക്കിടെ ജനവാസമേഖലയിൽ ഇറങ്ങുന്നുണ്ട്. വേനൽ കനത്തതാണ് കാട്ടുമൃഗശല്യം വളരെയധികം വർധിക്കാൻകാരണമെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിൽ കോന്നി, റാന്നി മേഖലകളിലും കാട്ടാന,പുലി എന്നിവയുടെ അക്രമം വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.