മരുന്നില്ലാതെ സപ്ലൈകോ മെഡിക്കൽ സ്റ്റോർ; ജീവന്‍രക്ഷാ മരുന്നുകൾപോലും ലഭ്യമല്ല
text_fieldsപത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന പരാതി വ്യാപകം. അപസ്മാര രോഗികള്‍ക്ക് ഏറെ ആവശ്യമായ ‘ഗാര്‍ഡിനാല്‍’ തുടങ്ങിയ മരുന്നുകളും അര്‍ബുദ ബാധിതർക്കുള്ള മരുന്നുകളും സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇപ്പോള്‍ ലഭ്യമല്ല. പൊതുമാര്‍ക്കറ്റിലെ വിലയില്‍നിന്ന് 20 മുതൽ 25 ശതമാനം വരെ കുറച്ചാണ് സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽനിന്നും മരുന്നുകൾ വിതരണം ചെയ്തിരുന്നത്. ബി.പി.എൽ കാര്‍ഡ് ഉടമകള്‍ക്ക് ‘ഇന്‍സുലിൻ’ പൊതുവിപണിയിൽനിന്നും 25 ശതമാനം വിലകുറച്ചായിരുന്നു ഉപഭോക്താക്കള്‍ക്ക് നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ഇത്തരം ജീവന്‍രക്ഷാ മരുന്നുകൾപോലും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്നില്ല.
സപ്ലൈകോ, നീതി മെഡിക്കൽ സ്റ്റോറുകളിൽ വിലകുറച്ച് മരുന്നുകൾ നൽകുന്നതിനാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ വില പിടിച്ചുനിർത്താനാകുമായിരുന്നു.
സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ചെറിയ ലാഭം എടുത്താണ് മരുന്നുകൾ വിൽക്കുന്നത്. എന്നാൽ, സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരത്തിലുള്ള ഒരു ലാഭവും എടുക്കാതിരുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.