സർവ മേഖലയിലും സുസ്ഥിര വികസനം സാധ്യമാക്കണം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsപറക്കോട്: സർവ മേഖലയിലും സുസ്ഥിര വികസനം സാധ്യമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞന്നാമ്മക്കുഞ്ഞ് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 2.42 കോടിയുടെ പദ്ധതികൾക്ക് രൂപം നൽകി. നെൽകൃഷി വികസനം, കാർഷികോൽപന്ന സംഭരണശാല, ക്ഷീരകർഷകർക്ക് സബ്സിഡി, ഹാപ്പിനസ് പാർക്ക്, സ്കൂളുകൾക്ക് പ്രഭാത ഭക്ഷണം, പകൽവീട് എന്നിവയും അംഗീകരിച്ചു.
ഉല്പാദന മേഖലയിൽ 30 ശതമാനം, സേവനമേഖലയിലെ പദ്ധതികൾക്ക് 40, പശ്ചാത്തല മേഖലയിലെ പദ്ധതികൾക്ക് 30 ശതമാനം തുകയും വകയിരുത്തി പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.പി. വിദ്യാധരപ്പണിക്കർ പദ്ധതി അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് റാഹേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്ഥിരം സമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൻ രാജിപ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.