സുവിധ, സാക്ഷം, സി-വിജില്‍; തെരഞ്ഞെടുപ്പ് സുഗമമാകും
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സുതാര്യമാക്കാനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി തെരഞ്ഞെടുപ്പ് കമീഷന്റെ ആപ്ലിക്കേഷനുകളായ സുവിധ, സാക്ഷം, സി-വിജില്‍ എന്നിവ സജ്ജം. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ യഥാസമയം ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്വെയറാണ് സുവിധ.
രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും ഡേറ്റ ഒരേ സമയം ഇതിൽ രേഖപ്പെടുത്താന്‍ സാധിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പണം, പത്രിക പരിശോധന വിവരം, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും എളുപ്പമാകും. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍, ചെലവു നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ചിത്രങ്ങള്‍, വിഡിയോകള്‍ മുഖേന തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാനുള്ള ആപ്പാണ് സി-വിജില്‍.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ പൊതുജനങ്ങള്‍ക്ക് ഈ ആപ്പ് വഴി പരാതികള്‍ രേഖപ്പെടുത്താം. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈല്‍ ആപ്പും സജ്ജമായി. ഈ വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന് പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം വരെ പിക്ക് ആന്‍ഡ് ഡ്രോപ് സൗകര്യവും ആപ്പിലൂടെ ലഭ്യമാകും.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് സുവിധ പരിചയപ്പെടുത്തി
തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവിധ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾക്കുള്ള പരിശീലനം കലക്ടറേറ്റില്‍ സംഘടിപ്പിച്ചു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തില്‍ ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ നിജു എബ്രഹാം ക്ലാസ് നയിച്ചു.
സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത് .നാമനിര്‍ദേശപത്രിക, സത്യവാങ്മൂലം എന്നിവയുടെ സമര്‍പ്പണം, പൊതുപരിപാടികള്‍, റാലികള്‍, മറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കുള്ള അനുമതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, അവയുടെ പുരോഗതി പരിശോധന ഇവയെ കുറിച്ചും ക്ലാസില്‍ വിശദമാക്കി. സുവിധ ആപ്ലിക്കേഷനിലൂടെയും suvidha.eci.gov.in വെബ്സൈറ്റിലൂടെയും നാമനിര്‍ദേശ പത്രികകളും അനുമതികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓണ്‍ലൈനായി വരണാധികാരിക്ക് സമര്‍പ്പിക്കാം.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് എന്നിവയിലും ആപ്പ് ലഭ്യമാണ്. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവയും ഈ സൈറ്റിലൂടെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവുമുണ്ട്. അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിർദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.
സ്വീപ് വോട്ടര്‍ ബോധവത്കരണം: ക്വിസ് ഏപ്രില്‍ ഒന്നിന്
വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരം നടക്കും. ഒരു കോളജില്‍നിന്ന് രണ്ടുപേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാകുക. അപേക്ഷ കോളജ് അധികൃതര്‍ മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 9947374336, 9544182926.
അസി. റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ അസി.റിട്ടേണിങ് ഓഫിസര്‍മാരെ (എ.ആര്.ഒ) നിയമിച്ചു. ഇവരുടെ പേരുവിവരം നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ ചുവടെ.
- തിരുവല്ല - എ.ആര്.ഒ - സഫ്ന നസറുദ്ദീന്‍, സബ് കലക്ടര്‍ തിരുവല്ല (9447114902), ഇ.ആര്.ഒ- വിനോദ് ജോണ്‍ (9447059203).
- റാന്നി - എ.ആര്.ഒ - എം.പി. പ്രേംലാല്‍, ഡെപ്യൂട്ടി കിക്ടര്‍ (എല്‍.എ) (8547610035), ഇ.ആര്.ഒ- ഇ.എം. റെജി (9747049214).
- ആറന്മുള- എ.ആര്.ഒ- ആര്. ബീനാ റാണി, ഡെപ്യൂട്ടി കലക്ടര്‍ (ആര്.ആര്) (8547610036), ഇ.ആര്.ഒ- എസ്. ഉണ്ണികൃഷ്ണ പിള്ള (9447712221).
- കോന്നി - എ.ആര്.ഒ - ടി. വിനോദ് രാജ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) (9847277789), ഇ.ആര്.ഒ- കെ.എസ്.നാസിയ (8547618430).
- അടൂര്‍ - എ.ആര്.ഒ - വി.ജയമോഹന്, ആര്.ഡി.ഒ അടൂര്‍ (9447799827), ഇ.ആര്.ഒ- ആര്.കെ. സുനില്‍ (9447034826).
- കാഞ്ഞിരപ്പള്ളി - എ.ആര്.ഒ - ഷാജി ക്ലെമന്റ് എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ കോട്ടയം (9633661921), ഇ.ആര്.ഒ- ജെ. ശ്രീകല, (9447193631).
- പൂഞ്ഞാര്‍ - എ.ആര്.ഒ - കെ.പി. ദീപ, ആര്.ഡി.ഒ പാലാ (9446993642) ഇ.ആര്.ഒ- ജെ. ശ്രീകല, (9447193631).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.