സാന്ത്വന സ്പര്‍ശം അദാലത്: ക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍
text_fieldsപത്തനംതിട്ട: ജില്ലയില്‍ 15, 16, 18 തീയതികളില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിെൻറ ക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്ക്, സാനിറ്റൈസര്‍ എന്നിവ നല്കാന് സംവിധാനം ഏര്‍പ്പെടുത്തും. അദാലത് നടക്കുന്ന സ്ഥലത്ത് പ്രത്യേക അന്വേഷണ കൗണ്ടറും രജിസ്ട്രേഷന് കൗണ്ടറും സജ്ജമാക്കും. കുടുംബശ്രീയുടെ ലഘുഭക്ഷണശാല പ്രവര്‍ത്തിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും അദാലത് നടത്തുക.
രാവിലെ ഒരു താലൂക്കിനും ഉച്ചക്കുശേഷം അടുത്ത താലൂക്കിനും എന്ന രീതിയിലാണ് ക്രമീകരണം. 15ന് പത്തനംതിട്ട മാക്കാംകുന്ന് സെൻറ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ളവര്‍ക്കും ഉച്ചക്കുശേഷം അടൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.
16ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോന്നി താലൂക്കില്നിന്നുള്ളവര്ക്കും ഉച്ചക്കുശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. 18ന് തിരുവല്ല സെൻറ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ തിരുവല്ല താലൂക്കില്നിന്നുള്ളവര്ക്കും ഉച്ചക്കുശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവര്‍ക്കും പങ്കെടുക്കാം.
പരിഗണിക്കാത്ത അപേക്ഷകള്‍
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കെടുക്കേണ്ടതിെല്ലന്ന് അറിയിപ്പ്. ഇവരുടെ അപേക്ഷ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ധനസഹായം അനുവദിച്ച് വിവരങ്ങള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും. അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്കിയിട്ടില്ലാത്ത, അദാലത് വേദിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവര്‍ ആറുമാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. മുമ്പ് പരിഗണിച്ച് നിരസിച്ച എ.പി.എല്‍ റേഷന്‍കാര്‍ഡ് ബി.പി.എല്‍ കാര്‍ഡ് ആക്കുന്നതിനുള്ള അപേക്ഷ, ലൈഫ് ഭവനപദ്ധതി അപേക്ഷ, പട്ടയം, 2018 പ്രളയ ദുരിതാശ്വാസം, പ്രളയ ദുരിതാശ്വാസം വര്‍ധിപ്പിച്ച് നല്‍കുക തുടങ്ങിയ അപേക്ഷകളും അദാലത്തില്‍ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.