തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് കട്ടപ്പുറത്തായിട്ട് അഞ്ചുവർഷം
text_fieldsപത്തനംതിട്ട: പത്തനംതിട്ട തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ്കട്ടപ്പുറത്തായിട്ട് അഞ്ചു വർഷം കഴിയുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ബസ് പാർക്ക് ചെയ്യുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി 20 മീറ്ററോളം ഇടിഞ്ഞതോടെ ബസ് ഏതുസമയവും കുഴിയിൽ പതിക്കാവുന്ന നിലയിലാണ്. മന്ത്രി വീണ ജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2017 ൽ അനുവദിച്ച അനുവദിച്ച ബസാണിത്. കോവിഡിന് ശേഷം ബസ് ഓടുന്നില്ല. രണ്ടുലക്ഷം രൂപയുണ്ടെങ്കിലേ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാൻ കഴിയൂ.
ബസിന്റെ മുൻവശത്തെ ചില്ലും ടയറുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടിരിക്കയാണ്. പി.ടി.എ നേതൃത്വത്തിൽ ഫണ്ട് കണ്ടെത്താൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഒരു വർഷം മാത്രമാണ് ബസ്ഓടിയത്. ജനപ്രതിനിധികളുടെ മന്നിൽ വിഷയം അവതരിപ്പിച്ചിട്ടും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.