ഷാജി മാത്യുവിനും ജനീർ ലാലിനും അധ്യാപക അവാർഡ്
text_fieldsതിരുവല്ല: ഇരുവള്ളിപ്ര സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രഥമ അധ്യാപകൻ ഷാജി മാത്യു സംസ്ഥാന അധ്യാപക അവാർഡിനർഹനായി.
തിരുവല്ല മാർത്തോമ്മ കോളജ് യൂനിയൻ ചെയർമാൻ, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി, തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രൽ ട്രസ്റ്റി, പുതുശ്ശേരി അധ്യാപക ബാങ്ക് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവല്ല സോഷ്യൽ സർവിസ് സൊസൈറ്റി (ബോധന) പ്രസിഡൻറ് എന്നീ നിലയിലും പ്രവർത്തിക്കുന്നു. തിരുവല്ല കൂളിയാട്ട് പരേതനായ കെ.എം. മാത്യുവിെൻറയും മോളിയുടെയും മകനാണ്. ഭാര്യ: മഞ്ചു ജോർജ് (നഴ്സ്, ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ) മക്കൾ: ക്രിസ, കാൽവിന, കാരിസ
അടൂർ: വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്നതും പിന്നാക്ക വിഭാഗത്തിലെ ഏറെ കുട്ടികൾ പഠിക്കുന്നതുമായ ഏഴംകുളം നെടുമൺ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ 100ശതമാനം വിജയത്തിലേക്ക് ഉയർത്തിയ പ്രിൻസിപ്പലിന് അധ്യാപക അവാർഡ്. കൊല്ലം കരിക്കോട് മേക്കോൺ ഫിദ മഹല്ലിൽ ജനീർ ലാലിനാണ് സംസ്ഥാന സർക്കാറിെൻറ അധ്യാപക അവാർഡ് ലഭിച്ചത്. വിവിധ സ്കൂളുകളിൽ അതിഥി അധ്യാപകനായി അഞ്ചുവർഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം 2005ലാണ് കൊല്ലം പൂതക്കുളം ഗവ. എച്ച്.എസ്.എസിൽ അധ്യാപകനായി സർക്കാർ നിയമനം ലഭിച്ചത്. 2007ൽ പട്ടാഴി എച്ച്.എസ്.എസിലും തുടർന്ന് കടപ്പാക്കട ഉളിയക്കോവിൽ എച്ച്.എസ്.എസിലും അധ്യാപകനായി. 2016ലാണ് നെടുമണിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്.
പഠനനിലവാരം ഉയർത്താനും മികവ് തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. രാത്രി 11വരെ ക്ലാസ് എടുക്കുകയും പെൺകുട്ടികളെ രക്ഷാകർത്താക്കളുടെ കൂടെ തിരിച്ചയക്കുകയും ആൺകുട്ടികൾക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്ത് വഴിത്തിരിവുണ്ടാക്കിയതാണ് കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ 100 ശതമാനം വിജയം ചരിത്രത്തിലാദ്യമായി സ്കൂളിന് ലഭിക്കാനിടയാക്കിയത്. ഭാര്യ: സുജിന. മക്കൾ: അൽഫിദ, അൽയാസീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.