ഓട്ടോമാറ്റിക് സാനിറ്റൈസർ സംവിധാനവുമായി അധ്യാപകൻ
text_fieldsപത്തനംതിട്ട: ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിവൈസുമായി െഎ.ടി.ഐ അധ്യാപകൻ. മൈലപ്ര മാർ ഫീലക്സിനോസ് ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ അധ്യാപകനായ കുമ്പഴ പ്രോഗ്രസിവ് വിദ്യാഭവനിൽ പി.കെ. ഭാഗ്യരാജാണ് ആധുനിക നാനോ സ്പ്രെ ടെക്നോളജി ഉപയോഗിച്ചുള്ള സാനിറ്റൈസർ മെഷീൻ കണ്ടുപിടിച്ചത്.
സാനിറ്റൈസർ മെഷീന് പുറത്ത് സ്ഥിതിചെയ്യുന്ന ടാങ്കിന് 20 ലിറ്റർ വരെ സംഭരണശേഷി ഉള്ളതിനാൽ ഇടയ്ക്കിടക്ക് ടാങ്കിൽ സാനിറ്റൈസർ നിറക്കേണ്ട ആവശ്യമില്ല. ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, കോളജുകൾ, ഓഡിറ്റോറിയങ്ങൾ, സിനിമ തിയറ്ററുകൾ, സർക്കാർ ഓഫിസുകൾ എന്നിവക്ക് അനുയോജ്യം. സാനിെറ്റെസർ കൈയിൽ തേച്ചുപിടിപ്പിക്കേണ്ട ആവശ്യമില്ല.
കൈകൾ, മൊബൈൽ ഫോൺ, പഴ്സ്, നോട്ടുകൾ മുതലായവ ലളിതമായി അണുമുക്തമാക്കാൻ സാധിക്കുന്നു. ടാങ്കിലെ സാനിറ്റൈസറിെൻറ അളവ് ഒരു നിശ്ചിത പരിധിയിൽ കൂടുതൽ താഴ്ന്നാൽ അലാറം മുഴങ്ങുന്നതിനാൽ ജീവനക്കാർക്ക് ഉടൻതന്നെ മെഷിൻ ടാങ്കിൽ സാനിെറ്റെസർ നിറക്കാവുന്നതാണ്.
അത്യാവശ്യ സന്ദർഭങ്ങളിൽ ചെറിയ സാനിറ്റൈസർ കുപ്പികൾ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് നിറക്കാനും സാധിക്കും. 2000 രൂപയിൽ താഴെ മാത്രം നിർമാണ െചലവ് വരുന്ന ഈ ഉപകരണം ഭിത്തിയിൽ ലഘുവായി ഘടിപ്പിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.