ക്ഷേത്ര അലങ്കാരത്തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: ക്ഷേത്ര അലങ്കാരജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ദുരിതത്തിൽ. കോവിഡ് മഹാമാരിയിലാണ് പരമ്പരാഗതമായ തയ്യൽ പണിചെയ്തിരുന്നവർ ദുരിതത്തിലായത്. കുളനടയിൽ തയ്യൽപണി (ജീവിത വർക്സ്) ഏർപ്പെട്ടിരിക്കുന്ന കാരയ്ക്കാട് ആനാട്ടുതടത്തിൽ പി.കെ. വാസുക്കുട്ടനും (76) കുടുംബവും ബുദ്ധിമുട്ടിലാണ്. കടയുടെ വാടക കൊടുക്കാൻപോലും പറ്റാത്ത സ്ഥിതിയാണ്.
കൂടുതൽ ജോലികളും തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കീഴിലുള്ള ക്ഷേത്രങ്ങളിൽനിന്നാണ് ലഭിച്ചിരുന്നത്. ക്ഷേത്രങ്ങളിൽ ആവശ്യമായ നെറ്റിപ്പട്ടം, ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന നെറ്റിപ്പട്ടം, തിടമ്പ്, കൊടി, കുട, കൊടിക്കയർ, എഴുന്നളത്തിനുള്ള ജീവിത, മുളക്കുട, ചിത്രവർണക്കുട, തേരിെൻറ അലങ്കാരപ്പണികൾ, മെഴുവെട്ടക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയും ഇവിടെ ചെയ്തുവന്നിരുന്നു.
പ്രമുഖ ക്ഷേത്രങ്ങളായ ശബരിമല, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങി ദേവസ്വം ബോർഡിെൻറ വിവിധ ക്ഷേത്രങ്ങളിലെ ജോലികളാണ് ചെയ്തിരുന്നത്.
കോവിഡ് തുടങ്ങിയതിൽ പിന്നെ ക്ഷേത്രങ്ങൾ എല്ലാം അടച്ചതോടെ ജോലികളും നിലച്ചു.
സഹായത്തിന് മക്കളായ റെജി, അനിൽകുമാർ, മരുമക്കളായ പുഷ്പലത, സജിത, ആറന്മുള സ്വദേശിനി സിന്ധു എന്നിവരാണ് കൂടെയുള്ളത്. ഇവരുടെ ജീവിതവും ഇപ്പോൾ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.