ആവണിപ്പാറയിൽ ബൂത്തില്ലാത്തത് വോട്ടർമാരെ വലച്ചു
text_fieldsപത്തനംതിട്ട: ആവണിപ്പാറ ആദിവാസി കോളനിയിൽ ബൂത്തില്ലാത്തത് വോട്ടർമാരെ വലച്ചു. അവസരം മുതലെടുത്ത് സി.പി.എം പ്രവർത്തകർ കോളനിക്കാർക്ക് ബൂത്തിലെത്താൻ ബസ് ഏർെപ്പടുത്തി. നിയമസഭ, പാർലമെൻറ് തെരെഞ്ഞടുപ്പുകളിൽ ആവണിപ്പാറയിൽ ബൂത്തുണ്ടായിരുന്നു. ആവണിപ്പാറ അംഗൻവാടിയിലാണ് ബൂത്ത് സജ്ജമാക്കിയിരുന്നത്.
സി.പി.എം അനുഭാവികളായവർക്ക് മാത്രമാണ് വോട്ടിടാൻ പോകാനായതെന്നും മറ്റുള്ളവരും അവശ നിലയിലുള്ളവരും യാത്രാമാർഗമില്ലാത്തതിനാൽ വോട്ടുചെയ്യാൻ പോയിെല്ലന്നും കോളനിക്കാർ പറഞ്ഞു.
2015ലെ ത്രിതല തദ്ദേശ തെരെഞ്ഞടുപ്പിലും ആവണിപ്പാറയിൽ ബൂത്തില്ലായിരുന്നുവെന്ന് അധികൃതർ പറയുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെട്ട ആവണിപ്പാറ കോളനിക്കാർക്ക് കല്ലേലി എസ്റ്റേറ്റിലെ ക്ലബ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഒരുക്കിയ ബൂത്തിലാണ് വോട്ട് ചെയ്യേണ്ടിവന്നത്. ഉച്ചക്ക് മുമ്പ് ഇവരെ ബസിൽ കല്ലേലിയിലെ ബൂത്തിൽ എത്തിച്ച് വോട്ട്് ചെയ്യിച്ചു. കോളനിക്കാരായ 71 വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്.
ഉച്ചക്ക് മുമ്പ് ഊരു മൂപ്പൻ അടക്കം ഭൂരിഭാഗം േപരും എത്തി വോട്ടുചെയ്തു. വിദൂര സ്ഥലത്തുനിന്ന് എത്തിയവരായിരുന്നതിനാൽ ഇവർക്ക് വേഗം വോട്ടുചെയ്ത് മടങ്ങുന്നതിനുള്ള ക്രമീകരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏർെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.