ജില്ലയിലെ ബാങ്ക് നിക്ഷേപം 56,596 കോടി
text_fieldsപത്തനംതിട്ട: ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപം ഉയർന്നു. വായ്പയിലും വർധനയുണ്ട്. പല സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടും അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപം വർധിക്കാൻ ഇടയാക്കിയെന്നാണ് സൂചന. വിവിധ ബാങ്കുകളിൽ നിക്ഷേപം 1344 കോടി വളര്‍ച്ചയോടെ ആകെ 56,596 കോടിയായി ഉയര്‍ന്നത്. വായ്പകള്‍ 536 കോടി രൂപ വളര്‍ച്ചയോടെ 17,359 കോടിയായും ഉയര്‍ന്നു.
കാര്‍ഷിക വായ്പ വിതരണ ലക്ഷ്യമായ 3155 കോടി കവിഞ്ഞ് 4266 കോടിയിലെത്തി. വ്യവസായ വായ്പ വിതരണ ലക്ഷ്യമായ 1105 കോടിയില്‍ 1039 കോടി നല്കി. മറ്റു മുന്‍ഗണന വായ്പകളും മുന്‍ഗണനേതര വായ്പകളും ഉള്‍പ്പെടെ 106 ശതമാനം ലക്ഷ്യം കൈവരിച്ചതായും 2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ബാങ്കിങ് അവലോകന യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വായ്പ വിതരണ ലക്ഷ്യം ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ മിനി ബാലകൃഷ്ണന്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്.ബി.ഐ റീജനല്‍ ഓഫിസ് പ്രതിനിധി സജു കെ.ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.