സുരേന്ദ്രൻ പക്ഷം തൂത്തുവാരി; തർക്കങ്ങൾക്കൊടുവിൽ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബി.ജെ.പി
text_fieldsപത്തനംതിട്ട: വിഭാഗീയതായ രൂക്ഷമായ ജില്ലയിലെ ബി.ജെ.പിയിൽ അവസാനം മണ്ഡലം പ്രസിഡന്റുമാരെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. സുരേന്ദ്രൻ പക്ഷം മേൽകൈനേടി. തിരുവല്ല: ജി. രാജേഷ് കൃഷ്ണ, മല്ലപ്പള്ളി: ടിറ്റു തോമസ്, ആറന്മുള: ദീപ ജി. നായർ, പത്തനംതിട്ട: വിപിൻ വാസുദേവ്, റാന്നി: അനീഷ് പി. നായർ, അയിരൂർ: സിനു എസ്. പണിക്കർ, കോന്നി: രഞ്ജിത് മാളിയേക്കൽ, ചിറ്റാർ: രഞ്ജിത് ഗോപാലകൃഷ്ണൻ, പന്തളം: ജി. ഗിരീഷ് കുമാർ, അടൂർ: ബി. അനിൽകുമാർ (അനിൽ ചെന്താമരവിള). എന്നിവരാണ് മണ്ഡലം പ്രസിഡന്റുമാർ. ജില്ല വരണാധികാരി അഡ്വ. ജെ.ആർ. പത്മകുമാർ, സഹ വരണാധികാരിമാരായ അജിത് പുല്ലാട്, സലിംകുമാർ എന്നിവരാണ് മണ്ഡലം അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത്.
മണ്ഡലം പ്രസിഡന്റുമായി നിയമിക്കാൻ രണ്ടാഴ്ച മുമ്പ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന യോഗം കൂട്ടയടിയിൽ കലാശിച്ചിരുന്നു. പാർട്ടി അംഗങ്ങൾ അല്ലാത്തവരും നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പുതുതായി പ്രഖ്യാപിക്കട്ടെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെയും പാർട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഏകപക്ഷീയമായി ബി.ജെ.പി നേതൃത്വം പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തതായി ഇവർ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.