പുസ്തകോത്സവം കാണാൻ കലക്ടറുമെത്തി
text_fieldsകലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മകൻ മൽഹാറുമായി പുസ്തകോത്സവത്തിൽ
കോന്നി: തലമുറയെ വാർത്തെടുക്കുന്നതിൽ പുസ്തകങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് കലക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു. divya s iyerജില്ല ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവം മകൻ മൽഹാറിനൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
വിദ്യാർഥികൾക്കും പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കും ഈ പുസ്തകോത്സവം അറിവിന്റെ വാതായനം തുറന്നിടും. ജില്ലയിൽ ഇത്തരം പരിപാടി സംഘടിപ്പിച്ച ലൈബ്രറി കൗൺസിലിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.