പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പരിശോധനക്കിറങ്ങി കലക്ടർ
text_fieldsപത്തനംതിട്ട: ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനും വിലവർധന പിടിച്ചുനിര്‍ത്താനുമായി കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി. പത്തനംതിട്ട നഗരത്തിലെയും കോഴഞ്ചേരിയിലെയും അരി, പലവ്യഞ്ജന മൊത്ത വ്യാപാരശാലകളിലായിരുന്നു പരിശോധന. നഗരത്തില്‍ പരിശോധന നടത്തിയ രണ്ട് മൊത്ത വ്യാപാരശാലകളില്‍ ഒരിടത്ത് ക്രമക്കേട് കണ്ടെത്തി. കോഴഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമികമായി ക്രമക്കേട് കാണപ്പെട്ടില്ല.
മൊത്ത വ്യാപാരശാലയുടെ പര്‍ച്ചേസ് വിലയും വില്പനവിലയും തമ്മില്‍ ക്രമാതീതമായ വ്യത്യാസം ഉണ്ടോയെന്ന് പരിശോധിച്ചു. പൊതുവിപണിയില്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ക്രമാതീത വില ഈടാക്കുന്ന സാഹചര്യത്തിലാണ് പരിശോധന. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍ അറിയിച്ചു.
ജില്ല സപ്ലൈ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റ്യന്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ പി.ജി. ലേഖ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. സജീവ്, ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര് കെ.ജി. സുജിത്, ജില്ല സപ്ലൈ ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് എ.ബി. ബിജുരാജ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി. പ്രദീപ്, സഞ്ജു ലോറന്‍സ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.