പത്തനംതിട്ട ബസ് സ്റ്റാൻഡ് നിർമാണം രണ്ടാം ഘട്ടത്തിലേക്ക്
text_fieldsപത്തനംതിട്ട: ഭരണസമിതികൾക്ക് വെല്ലുവിളി ഉയർത്തിയ ബസ് സ്റ്റാൻഡ് യാർഡ് പൂർത്തീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന രണ്ടാംഘട്ട നിർമാണങ്ങളിലേക്ക് കടക്കുകയാണ് നഗരസഭ.
നഗര ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബസ്സ്റ്റാൻഡിന്റെ അഞ്ച് ഏക്കർ സ്ഥലവും പൂർണമായി ഉപയോഗപ്പെടുത്താനാണ് ഭരണസമിതി തീരുമാനം.
ഇതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡിൽ ഹാപ്പിനസ് പാർക്ക്, നടപ്പാത, ആധുനിക ശുചിമുറി കമ്മിറ്റി തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാർക്ക് നിർമാണാനുമതി നൽകിക്കഴിഞ്ഞു.
ബസ് സ്റ്റാൻഡിന്റെ കിഴക്ക് വശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നഗരത്തിന്റെ വിശ്രമ - വിനോദ കേന്ദ്രമാക്കി സ്റ്റാൻഡിനെ മാറ്റാനാണ് ഭരണസമിതി ലക്ഷ്യം വെക്കുന്നത്.
നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിച്ചേരുന്നവർക്കും പഠനത്തിനും തൊഴിലിനുമായി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവർക്കും വൈകുന്നേരങ്ങളിൽ ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പാർക്ക് ഒരുങ്ങുന്നത്പാർക്ക് ഒരുങ്ങുന്നത്
അഞ്ച് അടി വീതിയിൽ നഗരസഭ ബസ് സ്റ്റാന്റിനെ ചുറ്റി നിർമ്മിക്കുന്ന നടപ്പാതയ്ക്ക് 500 മീറ്ററോളം നീളം വരും. സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കുന്നതോടെ പ്രഭാത സായാഹ്ന നടത്തക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾക്കും ഒരു പരിധിവരെ ഇത് പരിഹാരമാകും. ബസ്സ്റ്റാൻഡിലെ പാർക്കിങ് യാർഡിലേക്കുള്ള ഡ്രൈവ് വേ പത്തടി വീതിയിൽ നിർമ്മിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.