നീരൊഴുക്ക് നിലച്ചു; മുണ്ടക്കമണ്ണിൽ വെള്ളക്കെട്ട്
text_fieldsകവിയൂർ: മണിമലയാറിൽനിന്ന് കയറിയ വെള്ളം ഇറങ്ങിയെങ്കിലും നടക്കൽ റോഡിൽ മുണ്ടക്കമണ്ണിൽ മുണ്ടക്കൽ തോട് കലുങ്കിന്റെ അടിയിൽ ചളിയും മണ്ണും നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ഇതോടെ തോട് നിറഞ്ഞു കവിഞ്ഞ് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മണിമലയാർ നിറഞ്ഞുകവിഞ്ഞ് റോഡ് മുങ്ങിയതിനൊപ്പമാണ് ഇവിടെ ചളി എത്തിയത്. സമീപ കൃഷിയിടങ്ങളിലേക്കും തോട്ടിലെ വെള്ളം കവിഞ്ഞൊഴുകി കൃഷി നശിച്ചു. റോഡിലെ വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും അപകട ഭീഷണി ഉയർത്തുന്നതിനാൽ ചളിയും മണ്ണും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.