തൊഴുത്തില്‍ കെട്ടിയ ആടുകളെ കടിച്ചുകൊന്നു: പുലിയെന്ന് നാട്ടുകാര്‍
text_fieldsമുണ്ടക്കയം: തൊഴുത്തില്‍ കെട്ടിയ ആടുകളെ അജ്ഞാത ജീവി കടിച്ചുകീറി കൊന്ന നിലയില്‍ കണ്ടെത്തി. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മുണ്ടക്കയം പുലിക്കുന്ന് ടോപ് ചിറക്കല്‍ സി.കെ. രാജുവിന്റെ വീട്ടിലെ തൊഴുത്തിൽ തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം. പുലര്‍ച്ച വീട്ടുകാരെത്തി നോക്കിയപ്പോള്‍ കയറില്‍ കെട്ടിയ നിലയിൽ രണ്ട് ആടുകളും ചത്തുകിടക്കുകയായിരുന്നു.
വയറിന് മുകള്ഭാഗം കടിച്ചുകീറി തിന്ന നിലയിലും ആന്തരിക അവയവങ്ങള്‍ പുറത്തുവന്ന നിലയിലുമാണ് കണ്ടത്. പുലി, കടുവ പോലെയുള്ള മൃഗങ്ങളുടെ ആക്രമണമാണിതെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. വനത്തില്‍നിന്ന് അര കിലോമീറ്റര്‍ മാറിയാണ് വീട്. സമീപത്ത് മറ്റ് നിരവധി വീടുകളുമുണ്ട്. പുലിക്കുന്ന് ടോപ്പിനു സമീപം മുമ്പ് മൂന്ന് ആനകള്‍ ഇറങ്ങിയതല്ലാതെ ഇവിടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ല.
തൊഴുത്തിന് സമീപം കാല്പാടുകള് ഉണ്ടെങ്കിലും അതിൽ വ്യക്തതയില്ല. വനപാലകരും വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി പരിശോധിച്ചു. മലയോരമേഖലയില്‍ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഏറെ ചര്ച്ചയായിട്ടുെണ്ടങ്കിലും പുലിക്കുന്നില്‍ ഇതാദ്യമാണ് പുലിയുടേതെന്ന് സംശയിക്കുന്ന ആക്രമണം ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.