'ഭരണത്തുടർച്ച വന്നാൽ ബംഗാളിന്റെ അനുഭവമാകും'; യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് ഹിന്ദു പാർലമെൻറ്
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ഹിന്ദു പാർലമെൻറ് പിന്തുണ നൽകുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ലെന്നും അത് ഭാവിക്ക് ദോഷം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. സി.പി.എം നേതൃത്വം നൽകുന്ന ഭരണത്തുടർച്ച വന്നാൽ ബംഗാൾ, ത്രിപുര അനുഭവം കേരളത്തിനും ഉണ്ടാകും.
നവോഥാന മതിൽ തീർത്ത് അന്നുതന്നെ ശബരിമലയിൽ യുവതികളെ കയറ്റി വിശ്വാസികളെ വഞ്ചിച്ച ഇടതുഭരണം വിശ്വാസികൾ ആഗ്രഹിക്കുന്നില്ല. ശബരിമല വിഷയത്തിൽ സി.പി.എം ഇന്നും പഴയ നിലപാട് തുടരുകയാണ്. ഇടതുഭരണം വരട്ടെ, ഒപ്പം ഞങ്ങൾക്ക് കുറെ സീറ്റുകൾ കിട്ടിയാൽ മതിയെന്ന ബി.ജെ.പി നയത്തോട് ഹിന്ദു പാർലമെൻറിന് എതിർപ്പാണ്. യു.ഡി.എഫ് തകർന്നാൽ കോൺഗ്രസുകാരെ വിലക്കെടുക്കാമെന്നും ബി.ജെ.പി ചിന്തിക്കുന്നു.
അതുവഴി ഭാവിയിൽ ബി.ജെ.പിക്ക് പ്രതിപക്ഷമാകാം. പക്ഷേ യു.ഡി.എഫ് തകർന്നാൽ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭാവി അപകടത്തിലാകും. തകരുന്ന യു.ഡി.എഫിൽനിന്ന് മുസ്ലിംലീഗ് നേരെ എൽ .ഡി.എഫിലേക്ക് പോകും. ഇടതുപക്ഷവും മുസ്ലിം ലീഗും ചേർന്നാൽ അടുത്ത കാൽനൂറ്റാണ്ട് ഇടത് തുടർഭരണം ഉണ്ടാകും.
കേരളം മറ്റൊരു കശ്മീർ ആകുമെന്നതിലും സംശയമിെല്ലന്ന് ഭാരവാഹികൾ പറഞ്ഞു. ഗുരുവായൂരിൽ മാത്രം ഡി.എസ്.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കും. പൂഞ്ഞാറിൽ പി.സി. ജോർജിനെയും പിന്തുണക്കും. വാർത്തസമ്മേളനത്തിൽ ഹിന്ദു പാർലമെൻറ് സംസ്ഥാന സെക്രട്ടറി സി.പി. സുഗതൻ, സംസ്ഥാന ചെയർമാൻ കെ.കെ. ഹരി, വൈസ് പ്രസിഡൻറ് എം.ഇ. പരമേശ്വരൻ, ജനസഭ കോഓഡിനേറ്റർ എൻ. മോഹനൻ അമ്പലപ്പുഴ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.